---
title: "#helpinghand| തൂണേരി ആശുപത്രിക്ക് പേരോട് സ്‌കൂൾ എൻ.എസ്.എസ്,എൻ.സി.സി.ടീമിന്റെ കൈത്താങ്ങ്"
english_title: "#Perode #School #NSS #NCC #team #help #Thuneri #Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176156/perode-school-nss-ncc-team-help-thuneri-hospital"
published_at: "2024-01-11T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a008800aea1_helping_hand.jpg"
keywords: []
---

# #helpinghand| തൂണേരി ആശുപത്രിക്ക് പേരോട് സ്‌കൂൾ എൻ.എസ്.എസ്,എൻ.സി.സി.ടീമിന്റെ കൈത്താങ്ങ്

> **Lead Summary:** **നാദാപുരം: [** ജനകീയ പങ്കാളിത്വത്തോടെ നവീകരിക്കുന്ന തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന് സ്‌കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്.16 ന് 2 മണിക്ക് മന്ത്രി വീണാജോർജ്ജ് ആശുപത്രി നാടിന് സമർപ്പിക്കും. ആശുപത്രിയുടെ നവീകരണത്തിനായി പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്,എൻ.സി.സി.വിദ്യാർഥികൾ ഒരു ലക്ഷം രൂപ വിദ്യാർഥികളിൽ നിന്നും നാട്ടുകാരിൽ നിന്നും സ്വരൂപിച്ചു.

## Article Content

**നാദാപുരം: [** ജനകീയ പങ്കാളിത്വത്തോടെ നവീകരിക്കുന്ന തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന് സ്‌കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്.16 ന് 2 മണിക്ക് മന്ത്രി വീണാജോർജ്ജ് ആശുപത്രി നാടിന് സമർപ്പിക്കും. ആശുപത്രിയുടെ നവീകരണത്തിനായി പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്,എൻ.സി.സി.വിദ്യാർഥികൾ ഒരു ലക്ഷം രൂപ വിദ്യാർഥികളിൽ നിന്നും നാട്ടുകാരിൽ നിന്നും സ്വരൂപിച്ചു.

ഇതോടെ ആശുപത്രിയിലെ ഒരു മുറി ഇനി പേരോട് സ്‌കൂൾ എൻ.എസ്.എസിന്റെയും എൻ.സി.സി.യുടെയും പേരിൽ അറിയപ്പെടും. മുറിക്ക് പുറത്ത് സ്‌കൂളിന്റെ പേര് നൽകും. പേരോട് സ്‌കൂളിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ്.എൻ.സി.സി.വിദ്യാർഥികൾ ഒരു ലക്ഷ രൂപയുടെ ചെക്ക് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിനക്ക് കൈമാറി.

ചടങ്ങിൽ പ്രിൻസിപ്പൾ വി.പി.നസീർ അധ്യക്ഷനായി. പരിപാടിയിൽ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഇസ്മായിൽ വാണിമേൽ,ഹെഡ്മാസ്റ്റർ കെ.അബ്ദുൽജലീൽ,മെഡിക്കൽ ഓഫീസർ തുണ്ടിയിൽ അബ്ദുസലാം, സി.അബ്ദുൽഹമീദ്, ഒ.സി.സഫിയ,കെ.എം.സമീർ,ഫസൽ മാട്ടാൻ,അലൻ ടോം,റഹംദിൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176156/perode-school-nss-ncc-team-help-thuneri-hospital)