---
title: "#NadapuramFest| നാദാപുരം ഫെസ്റ്റ്; ഘോഷയാത്ര ഇന്ന്, നാദാപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി"
english_title: "#NadapuramFest #Procession #Today #traffic #restrictions #imposed #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176227/nadapuramfest-procession-today-traffic-restrictions-imposed-nadapuram"
published_at: "2024-01-12T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0c79bcef5e_fest.jpg"
keywords: []
---

# #NadapuramFest| നാദാപുരം ഫെസ്റ്റ്; ഘോഷയാത്ര ഇന്ന്, നാദാപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

> **Lead Summary:** **നാദാപുരം: [**പഞ്ചായത്ത് സം ഘടിപ്പിക്കുന്ന നാദാപുരം ഫെ സ്റ്റിന്റെ ഭാഗമായുള്ള ഘോഷ യാത്ര ഇന്ന് നടക്കും. വൈകീ ട്ട് 3.30 മുതൽ നാദാപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നാദാപുരം പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. കുറ്റ്യാടി ഭാഗത്തുനിന്നും വടകര ഭാഗത്തേക്ക് വരുന്ന ലൈൻ മറ്റു ബസ്സുകൾ ലോറികൾ ചെറിയ വാഹനങ്ങൾ എന്നിവയെല്ലാം ചേലക്കാട് നിന്ന് തണ്ണീർപന്തൽ കുനിങ്ങാട് പുറമേരി വഴി പോകേണ്ടതാണെന്നും .

## Article Content

**നാദാപുരം: [**പഞ്ചായത്ത് സം ഘടിപ്പിക്കുന്ന നാദാപുരം ഫെ സ്റ്റിന്റെ ഭാഗമായുള്ള ഘോഷ യാത്ര ഇന്ന് നടക്കും. വൈകീ ട്ട് 3.30 മുതൽ നാദാപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നാദാപുരം പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. കുറ്റ്യാടി ഭാഗത്തുനിന്നും വടകര ഭാഗത്തേക്ക് വരുന്ന ലൈൻ മറ്റു ബസ്സുകൾ ലോറികൾ ചെറിയ വാഹനങ്ങൾ എന്നിവയെല്ലാം ചേലക്കാട് നിന്ന് തണ്ണീർപന്തൽ കുനിങ്ങാട് പുറമേരി വഴി പോകേണ്ടതാണെന്നും .

കുറ്റ്യാടി ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്കും തിരി ച്ചും പോകുന്ന വാഹനങ്ങൾ ക്ക് നിയന്ത്രണം ബാധകമല്ല. പുറമേരി എടച്ചേരി ഭാഗങ്ങളിൽ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുനിങ്ങാട് തണ്ണീർപ ന്തൽ ചേലക്കാട് വഴി പോകേണ്ടതും തലശ്ശേരി പാറക്കടവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പുറമേരി കോടഞ്ചേരി വേറ്റുമ്മൽ വഴി തിരിഞ്ഞു പോകേണ്ടതാണ്.

വളയം ഭാഗത്തുനിന്നും വരുന്ന ലൈൻ ബസുകൾ ലോറികൾ കാറുകൾ മറ്റു ചെറു വാഹനങ്ങൾ എന്നിവയെല്ലാം വിംസ് ആശുപത്രി ജംഗ്ഷ നിൽ നിന്ന് ആവോലം വഴി മെയിൻ റോഡിലിറങ്ങി അതാത് ഭാഗങ്ങളിലേക്ക് പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176227/nadapuramfest-procession-today-traffic-restrictions-imposed-nadapuram)