---
title: "#award | അഡ്നോകിന്റെ ആദരം; പ്രഥമ സെയിൽസ് പുരസ്കാരം നേടി നാദാപുരത്തുകാരൻ "
english_title: "#Respect #Adnok #man #Nadapuram #won #first #sales #award"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176305/respect-adnok-man-nadapuram-won-first-sales-award"
published_at: "2024-01-12T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a108349e82b_award.jpg"
keywords: []
---

# #award | അഡ്നോകിന്റെ ആദരം; പ്രഥമ സെയിൽസ് പുരസ്കാരം നേടി നാദാപുരത്തുകാരൻ 

> **Lead Summary:** **നാദാപുരം: [ **അബുദാബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ അഡ്നോക് ഓയിൽ കമ്പനിയുടെ റീടൈൽ പുരസ്കാരം നേടി നാദാപുരത്തുകാരൻ. 2023 ഡിസംബർ മാസത്തിൽ അൽഐൻ ഔട്ട് ലെറ്റിൽ മികച്ച റീട്ടെയിൽ വരുമാനം നേടിക്കൊടുത്ത് കൊണ്ടാണ് നൗഫൽ പുരസ്കാരത്തിന് അർഹത നേടിയത്.

## Article Content

**നാദാപുരം: [ **അബുദാബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ അഡ്നോക് ഓയിൽ കമ്പനിയുടെ റീടൈൽ പുരസ്കാരം നേടി നാദാപുരത്തുകാരൻ. 2023 ഡിസംബർ മാസത്തിൽ അൽഐൻ ഔട്ട് ലെറ്റിൽ മികച്ച റീട്ടെയിൽ വരുമാനം നേടിക്കൊടുത്ത് കൊണ്ടാണ് നൗഫൽ പുരസ്കാരത്തിന് അർഹത നേടിയത്.

അഡ്നോകിന്റെ റീട്ടെയിൽ പുരസ്കാരം നേടുന്ന ആദ്യ നാദാപുരത്തുകാരൻ കൂടിയായി നൗഫൽ മാറി. മികച്ച രീതിയിൽ സെയിൽസ് പെർഫോമൻസ് കാഴ്ചവെച്ച നൗഫലിനെ അഡ്നോക് മേഖല ഭാരവാഹികളുടെ നേതൃത്വത്തിലാണ് ആദരിച്ചത്.

എണ്ണ വാതകം ശുദ്ധീകരിച്ച ഉൽ‌പ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായാണ് ആഡ്നോക് സജീവമായി മാർക്കറ്റിൽ ഇടപെട്ടു വരുന്നത്. ഇതിനായി അഡാപ്റ്റീവ് മാർക്കറ്റിംഗ് മോഡൽ സ്വീകരിക്കുകയും പുതിയ ട്രേഡിംഗ് കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നു.

2023 ഡിസംബർ മാസത്തിൽ അൽഐൻ ഔട്ട് ലെറ്റിൽ ഇന്ധന ഇൻജക്ടർ വിൽപ്പനയിലാണ് നൗഫൽ നൂറുശതമാനത്തിനു മുകളിൽ വിൽപ്പന നടത്തി അഭിമാനാർഹമായ പ്രകടനം കാഴ്ചവച്ചത്. റീജിയണൽ മാനേജർ ജവാൻ, സെയിൽസ് മാനേജർ റാഷിദ്, ശൈഖ അൽ സയീദി, മൊസ അൽഖായിദി എന്നിവരുടെ നേതൃത്വത്തിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി നൗഫലിനെ ആദരിച്ചു.

ട്രെയിനിങ് പീരിയഡ് കഴിഞ്ഞ ശേഷം കഴിഞ്ഞ മാസമാണ് അഡ്നോക്കിൽ ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിച്ച് ആദ്യ മാസത്തിൽ തന്നെ പുരസ്കാരത്തിന് അർഹനായതിൽ അതീവ സന്തുഷ്ടനാണ്. ആറുവർഷമായി യുഎഇയിൽ ജോലി ചെയ്തു വരുന്നു. നാദാപുരം പോലീസ് സ്റ്റേഷന് സമീപമാണ് വീട്. നന്തോത്ത് താഴെകുനി മമ്മൂട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ ഫർഹാന.ഹംദാൻ അലി മകനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176305/respect-adnok-man-nadapuram-won-first-sales-award)