---
title: "#accident | നാദാപുരം സംസ്ഥാന പാതയിൽ വാഹനാപകടം; മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക് "
english_title: "#Road #accident #Nadapuram #state #highway #Three #female #students #injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176338/road-accident-nadapuram-state-highway-three-female-students-injured"
published_at: "2024-01-12T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a13a7c3d033_accident.jpg"
keywords: []
---

# #accident | നാദാപുരം സംസ്ഥാന പാതയിൽ വാഹനാപകടം; മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം: [ **നാദാപുരം സംസ്ഥാന പാതയിൽ ഗവ. യു.പി സ്കൂളിന് സമീപം വാഹനാപകടം. അപകടത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരം സംസ്ഥാന പാതയിൽ ഗവ. യു.പി സ്കൂളിന് സമീപം വാഹനാപകടം. അപകടത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. കല്ലിക്കണ്ടി എൻ എ എം കോളേജിലെ ബിരുദ വിദ്യാർത്ഥിനികളായ ഇവർ കൂട്ടുകാർക്കൊപ്പം നാദാപുരത്ത് എത്തിയതായിരുന്നു. ഹോട്ടൽ ഡീ പാരിസിന് സമീപം വണ്ടി നിർത്തിയ ശേഷം സമീപത്തെ വസ്ത്രാലയത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം.

നാദാപുരം ഭാഗത്ത് നിന്ന് എത്തിയ ഓട്ടോ ഗുഡ്‌സാണ് വിദ്യാർത്ഥികളെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ മൂന്നു വിദ്യാർത്ഥിനികളെയും ഓടി കൂടിയ നാട്ടുകാർ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176338/road-accident-nadapuram-state-highway-three-female-students-injured)