---
title: "#Parco-Iqra  |പാർകോ-ഇഖ്‌റ മെഡിക്കൽ ക്യാമ്പിൽ നിരവധി ചികിത്സാ ഇളവുകൾ "
english_title: "#Many #treatment #concessions #Parco-Iqra #MedicalCamp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176498/many-treatment-concessions-parco-iqra-medicalcamp"
published_at: "2024-01-13T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a23708bc180_camp_2.jpg"
keywords: []
---

# #Parco-Iqra  |പാർകോ-ഇഖ്‌റ മെഡിക്കൽ ക്യാമ്പിൽ നിരവധി ചികിത്സാ ഇളവുകൾ 

> **Lead Summary:** **വടകര: [** പാർകോ-ഇഖ്‌റ ആശുപത്രിയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പുകളോടനുബന്ധിച്ച് നിരവധി ഇളവുകൾ പ്രഖ്യാപിച്ചു. ജനറൽ സർജറി, നേത്രരോഗം, ഇ. എൻ. ടി, ശ്വാസകോശ രോഗം എന്നീ വിഭാഗങ്ങളിലാണ് രോഗ പരിശോധനകൾക്കും ചികിത്സക്കും ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.

## Article Content

**വടകര: [** പാർകോ-ഇഖ്‌റ ആശുപത്രിയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പുകളോടനുബന്ധിച്ച് നിരവധി ഇളവുകൾ പ്രഖ്യാപിച്ചു. ജനറൽ സർജറി, നേത്രരോഗം, ഇ. എൻ. ടി, ശ്വാസകോശ രോഗം എന്നീ വിഭാഗങ്ങളിലാണ് രോഗ പരിശോധനകൾക്കും ചികിത്സക്കും ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മറ്റ് ഇളവുകൾക്ക് പുറമെ ഡോക്ടറുടെ പരിശോധനയും രജിസ്‌ട്രേഷനും പൂർണ്ണമായും സൗജന്യമായിരിക്കും. ജനുവരി പതിനഞ്ച് മുതൽ ഫെബ്രുവരി പതിനഞ്ച് വരെ നീണ്ടു നിൽക്കുന്ന ഹെർണിയ ( കുടലിറക്കം) സർജറി ക്യാമ്പിൽ ലാബ് പരിശോധനയ്ക്കും സ്കാനിങ്ങിനും ശസ്ത്രക്രിയയ്ക്കും ഇരുപത്തിയഞ്ച് ശതമാനം ഇളവുണ്ട്.

ജനുവരി ഇരുപത്തിയഞ്ച് മുതൽ ഫെബ്രുവരി ഇരുപത്തിനാല് വരെ നടക്കുന്ന നേത്ര പരിശോധനാ ക്യാമ്പിൽ ശസ്ത്രക്രിയകൾക്ക് മുപ്പത് ശതമാനം ഇളവും ലബോറട്ടറി പരിശോധനകൾക്ക് ഇരുപത്തിയഞ്ച് ശതമാനം ഇളവുമുണ്ടാകും. ജനുവരി പതിനഞ്ച് മുതൽ ഫെബുവരി പതിനേഴ് വരെ നടക്കുന്ന ഇ. എൻ. ടി ക്യാമ്പിൽ കേൾവി പരിശോധനയും ടിംപാനോമെട്രി ടെസ്റ്റും തികച്ചും സൗജന്യമായിരിക്കും.

എല്ലാ ശസ്ത്രക്രിയകൾക്കും ഇരുപത്തിയഞ്ച് ശതമാനം ഇളവുണ്ടാവും. ശ്രവണ സഹായികൾ ക്യാമ്പിൽ ഇരുപത്തിയഞ്ച് ശതമാനം ഡിസ്‌കൗണ്ടിൽ ലഭിക്കും. ജനുവരി പതിനഞ്ച് മുതൽ ഫെബ്രുവരി പതിനേഴു വരെ നടക്കുന്ന ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പിൽ ഡോക്ടർ നിർദേശിക്കുന്നവർക്ക് പി. എഫ്. ടി ടെസ്റ്റ് സൗജന്യമായിരിക്കും.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഇളവുകൾ ലഭ്യമാവുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. താഴെ പറയുന്ന നമ്പറുകളിലാണ് ബുക്ക് ചെയ്യേണ്ടത്. 04963519999, 04962519999.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176498/many-treatment-concessions-parco-iqra-medicalcamp)