---
title: "#NucleusHospital |  നാദാപുരം ഫെസ്റ്റ്; ഘോഷയാത്രയിൽ നൂക്ലിയസ് ഹോസ്പിറ്റലിന്റെ നിശ്ചല ദൃശ്യം ശ്രദ്ധേയമായി"
english_title: " #still #image #NucleusHospital #caught #eye #during #NadapuramFest #procession"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176517/anti-drug-message-still-image-nucleushospital-caught-eye-during-nadapuramfest-procession-new"
published_at: "2024-01-13T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a240e11ae61_nucleus.jpg"
keywords: []
---

# #NucleusHospital |  നാദാപുരം ഫെസ്റ്റ്; ഘോഷയാത്രയിൽ നൂക്ലിയസ് ഹോസ്പിറ്റലിന്റെ നിശ്ചല ദൃശ്യം ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ഘോഷയാത്രയിൽ നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിന്റെ ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കിയുള്ള നിശ്ചല ദൃശ്യം ശ്രദ്ധയമായി.

## Article Content

**നാദാപുരം: [ **നാദാപുരം ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ഘോഷയാത്രയിൽ നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിന്റെ ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കിയുള്ള നിശ്ചല ദൃശ്യം ശ്രദ്ധയമായി.

നാദാപുരം ഫെസ്റ്റിന്റെ തുടക്കം കുറിച്ചാണ് നാദാപുരത്ത് നിന്ന് കല്ലാച്ചിയിലെ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകൾ അണിനിരന്ന ഘോഷയാത്ര നടന്നത്.

നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന നാദാപുരം ഫെസ്റ്റിന് തുടക്കം കുറിച്ച് നടന്ന സാംസ്കാരിക ഘോഷയാത്ര നാടിന്റെ ഐക്യത്തിന്റെ സന്ദേശമായി. നാദാപുരം റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് തുടങ്ങിയ ഘോഷയാത്രക്ക് വാദ്യമേളങ്ങളും മുത്തുക്കുടകളും നിശ്ചലദൃശ്യങ്ങളും അകമ്പടി സേവിച്ചു.

കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ, വിദ്യാർത്ഥികൾ തുടങ്ങി നൂറുകണക്കിനാളുകളാണ് ഘോഷയാത്രയിൽ അണി നിരന്നത്. നാദാപുരം ടൗൺ, കസ്തൂരികുളം വഴി കല്ലാച്ചി എസ്ബിഐ പരിസരത്ത് സമാപിച്ചു.

ഇ കെ വിജയൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദ് അലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്വാഗതസംഘം ഭാരവാഹികളായ വി പി കുഞ്ഞി കൃഷ്ണൻ അഡ്വ. കെ എം രഘുനാഥ്, കെ.പി കുമാരൻ മാസ്റ്റർ, സിവിഎം നജ്മ ,ബംഗ്ലാത്ത് മുഹമ്മദ്, സി എച്ച് മോഹനൻ,രജീന്ദ്രൻ കപ്പള്ളി, സി കെ നാസർ, എം സി സുബൈർ, ജനിത ഫിർദൗസ്, എം പി സൂപ്പി, നിസാർ ഇടത്തിൽ കെ പി കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176517/anti-drug-message-still-image-nucleushospital-caught-eye-during-nadapuramfest-procession-new)