---
title: "#DAPL | ഡി എ പി എൽ മെമ്പർഷിപ്പ് ക്യാമ്പയിൻ; നാദാപുരം മണ്ഡലത്തിൽ തുടക്കമായി "
english_title: "#DAPL #membership #campaign #Started #Nadapuram #constituency"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176548/dapl-membership-campaign-started-nadapuram-constituency"
published_at: "2024-01-13T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a26395451b6_dapl.jpg"
keywords: []
---

# #DAPL | ഡി എ പി എൽ മെമ്പർഷിപ്പ് ക്യാമ്പയിൻ; നാദാപുരം മണ്ഡലത്തിൽ തുടക്കമായി 

> **Lead Summary:** **നാദാപുരം: [ **ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി മുസ്ലിം ലീഗിന്റെ അനുബന്ധ സംഘടനയായി പ്രവർത്തിക്കുന്ന ഡിഫറെന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി എ പി എൽ) മെമ്പർഷിപ്പ് ക്യാമ്പയിനു നാദാപുരത്ത് തുടക്കമായി.

## Article Content

**നാദാപുരം: [ **ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി മുസ്ലിം ലീഗിന്റെ അനുബന്ധ സംഘടനയായി പ്രവർത്തിക്കുന്ന ഡിഫറെന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി എ പി എൽ) മെമ്പർഷിപ്പ് ക്യാമ്പയിനു നാദാപുരത്ത് തുടക്കമായി.

നിയോജക മണ്ഡലം തല ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി നിർവഹിച്ചു. മഹമൂദ് ചെക്യാട് അധ്യക്ഷത വഹിച്ചു. ഡി എ പി എൽ ജില്ലാ പ്രസിഡന്റ് സി കെ നാസർ മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഈ ഹാരിസ്, റസാഖ് ആലക്കൽ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ പി മജീദ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176548/dapl-membership-campaign-started-nadapuram-constituency)