നാദാപുരം: (nadapuramnews.in) കോഴിക്കോട്-കണ്ണൂർ -വയനാട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന വടകര- വിലങ്ങാട് -മാനന്തവാടി റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് വിലങ്ങാട്ട് ജനകീയ കൂട്ടായ്മ ചേർന്നു.
വൻ ജനപങ്കാളിത്തമുണ്ടായ കൂട്ടായ്മ ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ടീച്ചർ അദ്ധ്യക്ഷനായി.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ്, ചെക്യാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ മാസ്റ്റർ, സി പി ഐ എം ഏരിയ സെക്രട്ടറി പി.പി. ചാത്തു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹനൻപാറക്കടവ്, അഹമ്മദ് പുന്നക്കൽ (മുസ്ലിം ലീഗ്), രജീന്ദ്രൻ കപ്പള്ളി (സി.പി.ഐ), ആന്റണി ഇരൂരി, ജോണി മുല്ലക്കുന്നേൽ, സമദ് നരിപ്പറ്റ, ഫാദർ ബെന്നി അലക്സ്, സെൽമ രാജു തുടങ്ങിയവർ സംസാരിച്ചു.
വാർഡ് മെമ്പർ ഷാജു ടോം സ്വാഗതം പറഞ്ഞു. തുടർപ്രവത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി ഇ കെ.വിജയൻ എം എൽഎ ചെയർമാനായും, വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് പി. സുരയ്യ ടീച്ചർ കൺവീനറായും, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ട്രഷററായും കമ്മറ്റി രൂപീകരിച്ചു.
#Vadakara #Vilangad #Kunhom #Wayanad #Churamilla #road #made #reality #People #Convention