---
title: "#PKAravindan | ഭരണാധികാരികൾ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയേയും കശാപ്പ് ചെയ്യുന്നു - പി. കെ. അരവിന്ദൻ "
english_title: "#Rulers #butcher #democracy #justice #system #PKAravindan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176579/rulers-butcher-democracy-justice-system-pkaravindan"
published_at: "2024-01-13T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2914c58418_pk_aravindan.jpg"
keywords: []
---

# #PKAravindan | ഭരണാധികാരികൾ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയേയും കശാപ്പ് ചെയ്യുന്നു - പി. കെ. അരവിന്ദൻ 

> **Lead Summary:** **നാദാപുരം: [ **ഭരണാധികാരികൾ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയേയും കശാപ്പ് ചെയ്യുകയാണെന്ന് കെ. പി. എസ്. ടി. എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ പറഞ്ഞു. നാദാപുരം ഉപജില്ലാ സമ്മേളനം എം വൈ എം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം: [ **ഭരണാധികാരികൾ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയേയും കശാപ്പ് ചെയ്യുകയാണെന്ന് കെ. പി. എസ്. ടി. എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ പറഞ്ഞു. നാദാപുരം ഉപജില്ലാ സമ്മേളനം എം വൈ എം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു ഗവൺമെന്റുകളും ജനങ്ങളുടെ സ്വൈര്യ ജീവിതം ദുരിത പൂർണമാക്കി തീർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ധൂർത്തും കെടുകാര്യാസ്ഥതയും മുഖ മുദ്രയാക്കിയ സംസ്ഥാന സർക്കാർ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ഡി. എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചിരിക്കുകയാണ്.

ഈ ഒരു ഘട്ടത്തിൽ മുഴുവൻ ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക് നീങ്ങേണ്ട ആവശ്യം വന്നിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. സബ്ജില്ലാ പ്രസിഡന്റ് ഇ. പ്രകാശൻ അധ്യക്ഷനായി.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മോഹനൻ പാറക്കടവ്, റവന്യൂ ജില്ലാ സെക്രട്ടറി ടി. കെ.പ്രവീൺ, റവന്യൂജില്ലാ ട്രഷറർ ടി ടി ബിനു, പി രഞ്ജിത്ത് കുമാർ, വി സജീവൻ, ഹാരിസ് കെ, കെ മാധവൻ, ടി രാമചന്ദ്രൻ, ടി കെ രമേശൻ, കെ. കെ. സജീവ്കുമാർ, പി പി രാജേഷ്, റിനീഷ് വി വി, എന്നിവർ സംസാരിച്ചു.

സബ്ജില്ലാ സെക്രട്ടറി അഖിൽ സി.പി സ്വാഗതവും ട്രഷറർ എസ്എൻ ദീപ്തിഷ് നന്ദിയും പറഞ്ഞു. ഉപജില്ലാ പ്രസിഡന്റായി ഇ. പ്രകാശനെയും സെക്രട്ടറിയായി സി. പി. അഖിലിനെയും ട്രഷററായി എസ്. എൻ. ദീപതീക്ഷിനെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176579/rulers-butcher-democracy-justice-system-pkaravindan)