---
title: "#Nadapuramfest | നാദാപുരം ഫെസ്റ്റ്‌ ഉദ്ഘാടനം ചെയ്തു "
english_title: "#Nadapuramfest #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176799/nadapuramfest-inaugurated"
published_at: "2024-01-14T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a41d53bdce1_nadapuram_fest.jpg"
keywords: []
---

# #Nadapuramfest | നാദാപുരം ഫെസ്റ്റ്‌ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: [ **ഗ്രാമ പഞ്ചായത്ത്‌ നടത്തുന്ന നാദാപുരം ഫെസ്റ്റിന്റെ ഉദ്ഘാടനം ഇ കെ വിജയൻ എം എൽ എ നിർവഹിച്ചു. ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. രണ്ട്‌ ഗ്രൗണ്ടുകളിലായാണ് ഫെസ്റ്റിന്റെ പരിപാടികൾ നടക്കുന്നത്‌.

## Article Content

**നാദാപുരം: [ **ഗ്രാമ പഞ്ചായത്ത്‌ നടത്തുന്ന നാദാപുരം ഫെസ്റ്റിന്റെ ഉദ്ഘാടനം ഇ കെ വിജയൻ എം എൽ എ നിർവഹിച്ചു. ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. രണ്ട്‌ ഗ്രൗണ്ടുകളിലായാണ് ഫെസ്റ്റിന്റെ പരിപാടികൾ നടക്കുന്നത്‌.

കല്ലാച്ചി സിവിൽ സ്റ്റേഷൻ റോഡിനടുത്ത്‌ സാംസ്കാരിക പരിപാടികളും, ടൗണിനോട്‌ ചേർന്ന മാരാംവീട്ടിൽ ഗ്രൂണ്ടിൽ അമ്യൂസ്‌മന്റ്‌ പാർക്കുമാൺ ഒരുക്കിയിട്ടുള്ളത്‌. എല്ലാ ദിവസവും മൂന്നു മണി മുതൽ കാർണിവൽ ഷോ ആരംഭിക്കും.

മഴ കാരണം പവലിയനുകളും റോബോട്ടിക്‌ എനിമൽസും പവലിയൻ നിർമ്മാണം പൂർത്തിയായിയില്ലയെന്ന് സംഘാടകർ അറിയിച്ചു. നാളെമുതൽ റോബോട്ടിക്‌ സുവും പവിയനുകളും ഒരുങ്ങിയിരിക്കുന്നു.

സൂപ്പി നരിക്കട്ടേരി, പി കെ ദാമ മാസ്റ്റർ, രജീന്ദ്രൻ കപ്പള്ളി , കെടി കെ ചന്ദ്രൻ , മോഹൻദാസ് മാസ്റ്റർ, അഖില മര്യാട്ട്, സി കെ നാസർ, എം സി സുബൈർ, ജനീദ ഫിർദൗസ്, സി എച്ച് നജ്മ ബീവി, മുഹമ്മദ് ബംഗ്ലത്ത് , കരിമ്പിൽ ദിവാകരൻ, കോടോത്ത് അന്ത്രു, കരിമ്പിൽ വസന്ത, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ഏരത്ത് ഇക്ബാൽ, വലിയാണ്ടി ഹമീദ്, വി വി റിനീഷ് എന്നിവർ സംസാരിച്ചു. അഡ്വക്കേറ്റ് കെ എം രഘുനാഥ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176799/nadapuramfest-inaugurated)