---
title: "#palliative | പാലിയേറ്റീവ് ദിനം; പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി കുരുന്നുകളും"
english_title: "Palliative Day; and children by supporting palliative activities"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/176995/palliative-day-and-children-by-supporting-palliative-activities"
published_at: "2024-01-15T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a54f41561bf_palliative.jpg"
keywords: []
---

# #palliative | പാലിയേറ്റീവ് ദിനം; പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി കുരുന്നുകളും

> **Lead Summary:** **നാദാപുരം: [**[ ] ജാതിയേരി എം എൽ പി സ്കൂളിലെ പിഞ്ചു വിദ്യാർത്ഥികൾ പാലിയേറ്റീവ് ദിനത്തിൽ പാലിയേറ്റീവ് ഉപകരണം സമർപ്പിച്ചു. വിദ്യാർത്ഥികൾ ശേഖരിച്ച നാണയ തുട്ടുകൾ ഉപയോഗിച്ച് വാങ്ങിയ രണ്ട് എയർ ബെഡുകളാണ് നാദാപുരം പാലിയേറ്റീവിന് കൈമാറിയത്.

## Article Content

**നാദാപുരം: [**[ ] ജാതിയേരി എം എൽ പി സ്കൂളിലെ പിഞ്ചു വിദ്യാർത്ഥികൾ പാലിയേറ്റീവ് ദിനത്തിൽ പാലിയേറ്റീവ് ഉപകരണം സമർപ്പിച്ചു. വിദ്യാർത്ഥികൾ ശേഖരിച്ച നാണയ തുട്ടുകൾ ഉപയോഗിച്ച് വാങ്ങിയ രണ്ട് എയർ ബെഡുകളാണ് നാദാപുരം പാലിയേറ്റീവിന് കൈമാറിയത്.

സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാനാധ്യാപകൻ എ.റഹിം പാലിയേറ്റീവ് ചെയർമാൻ കെ. ഹേമചന്ദ്രന് കൈമാറി. പാലിയേറ്റീവ് പ്രതിനിധി വി.കെ.അഷ്റഫ് ,അധ്യാപകരായടി.കെ അബ്ദുൾ കരീം ,സി.വി. താഹിറ, പി.അമിത്, എം ജാസ്മിന, എം.പി സുനിത ,സ്കൂൾ ലീഡർ ഹൈസനസ്റീൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/176995/palliative-day-and-children-by-supporting-palliative-activities)