---
title: "#NadapuramFest| വേറിട്ട അനുഭവം ; നാദാപുരം ഫെസ്റ്റിന്റെ സന്ദേശവുമായി ഭാരവാഹികൾ ക്ഷേത്രോത്സവത്തിന് എത്തി"
english_title: "#unique #experience #Officials #came #temple #festival #message #NadapuramFest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177000/unique-experience-officials-came-temple-festival-message-nadapuramfest"
published_at: "2024-01-15T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5538b5e796_fest_3.jpg"
keywords: []
---

# #NadapuramFest| വേറിട്ട അനുഭവം ; നാദാപുരം ഫെസ്റ്റിന്റെ സന്ദേശവുമായി ഭാരവാഹികൾ ക്ഷേത്രോത്സവത്തിന് എത്തി

> **Lead Summary:** **നാദാപുരം : [ ** സാഹോദര്യത്തിന്റെയും ഒത്തുചേരന്റെയും സന്ദേശവുമായി കല്ലാച്ചിയിൽ നടക്കുന്ന നാദാപുരം ഫെസ്റ്റിന്റെ പ്രചരണ പ്രവർത്തനങ്ങളുമായി കമ്മറ്റി ഭാരവാഹികൾ ക്ഷേത്രോത്സവത്തിന് എത്തിയത് വേറിട്ട ഒരു അനുഭവമായി.

## Article Content

**നാദാപുരം : [ ** സാഹോദര്യത്തിന്റെയും ഒത്തുചേരന്റെയും സന്ദേശവുമായി കല്ലാച്ചിയിൽ നടക്കുന്ന നാദാപുരം ഫെസ്റ്റിന്റെ പ്രചരണ പ്രവർത്തനങ്ങളുമായി കമ്മറ്റി ഭാരവാഹികൾ ക്ഷേത്രോത്സവത്തിന് എത്തിയത് വേറിട്ട ഒരു അനുഭവമായി.

വരിക്കോളി മണക്കുളങ്ങര മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിലാണ് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഫെസ്റ്റ് കമ്മിറ്റി ചെയർമാനുമായ വി. വി മുഹമ്മദലി, ജനറൽ കൺവീനർ വി പി കുഞ്ഞി കൃഷ്ണൻ, ട്രഷറർ അഡ്വ കെ എം രഘുനാഥ് എന്നിവർ വാർഡ് മെമ്പർ റോഷ്ന പിലാക്കാട്ടിനോട് ഒന്നിച്ച് ക്ഷേത്രത്തിലെത്തി ക്ഷേത്ര ഭാരവാഹികളോട് ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.

ക്ഷേത്രത്തിലെത്തിയ ഫെസ്റ്റ് ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വിനോദ് കുമാർ കീഴ്പ്പാട്ട്, സെക്രട്ടറി കുറ്റിയിൽ ചന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177000/unique-experience-officials-came-temple-festival-message-nadapuramfest)