---
title: " #palliativeday| നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പാലിയേറ്റിവ് ദിനാചരണം നടത്തി"
english_title: "#Nadapuram #GramaPanchayath #conducted #palliative #day #celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177020/nadapuram-gramapanchayath-conducted-palliative-day-celebration"
published_at: "2024-01-15T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a56039cb04c_pachayath_1.jpg"
keywords: []
---

#  #palliativeday| നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പാലിയേറ്റിവ് ദിനാചരണം നടത്തി

> **Lead Summary:** **നാദാപുരം:[ **നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പാലിയേറ്റിവ് ദിനാചരണം നടത്തി. കുമ്മങ്കോട് ഈസ്റ്റ്‌ എൽ പി സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ എസ് എം അഷ്‌റഫ്‌ അധ്യക്ഷം വഹിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

**നാദാപുരം:[ **നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പാലിയേറ്റിവ് ദിനാചരണം നടത്തി. കുമ്മങ്കോട് ഈസ്റ്റ്‌ എൽ പി സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ എസ് എം അഷ്‌റഫ്‌ അധ്യക്ഷം വഹിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഒപ്പം പതിനഞ്ചു നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും അമ്പതോളം കുടുംബങ്ങൾക്ക് മധുര കിറ്റും വിതരണം ചെയ്തു. നാദാപുരത്തെ സിറ്റി വ്യൂ ടൂറിസമാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ റോഷ്‌ന പിലാക്കാട്ട്, സുമയ്യ പാട്ടത്തിൽ, ആയിഷ ഗഫൂർ, സ്കൂൾ എച്ച് എം ദീപ്തി ടീച്ചർ,സി ആർ ഗഫൂർ,പത്മിനി പി എം, ആബിദ കാരാരി,കെ കെ സി ഹൻളലത്ത്, ജെ എച്ച് ഐ പ്രസാദ്,എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177020/nadapuram-gramapanchayath-conducted-palliative-day-celebration)