---
title: "#inaguration |  തൂണേരി കുടുംബാരോഗ്യ കേന്ദ്രം ഇന്ന് നാടിന് സമർപ്പിക്കും"
english_title: "#Thuneri  #FamilyHealthCenter #dedicated #nation #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177170/thuneri-familyhealthcenter-dedicated-nation-today"
published_at: "2024-01-16T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a640f9c60b1_veena.jpg"
keywords: []
---

# #inaguration |  തൂണേരി കുടുംബാരോഗ്യ കേന്ദ്രം ഇന്ന് നാടിന് സമർപ്പിക്കും

> **Lead Summary:** **നാദാപുരം:[ **ജനകീയ ഫണ്ട് സമാഹരണത്തിലൂടെ നിർമ്മാണം പൂർത്തീകരിച്ച തൂണേരി കുടുംബാരോഗ്യ കേന്ദ്രം ഇന്ന് നാടിനു സമർപ്പിക്കും. ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും . ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിക്കും. കെ മുരളീധരൻ എം പി മുഖ്യാതിഥി ആയിരിക്കും.

## Article Content

**നാദാപുരം:[ **ജനകീയ ഫണ്ട് സമാഹരണത്തിലൂടെ നിർമ്മാണം പൂർത്തീകരിച്ച തൂണേരി കുടുംബാരോഗ്യ കേന്ദ്രം ഇന്ന് നാടിനു സമർപ്പിക്കും. ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും . ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിക്കും. കെ മുരളീധരൻ എം പി മുഖ്യാതിഥി ആയിരിക്കും.

ജില്ലാ മെഡിക്കൽ ഓഫീസർ എൻ രാജേന്ദ്രൻ, പ്ലാനിങ് ബോർഡ് അംഗം ഡോ. ജമീല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. 20 വർഷം മുമ്പ് തൂണേരി ടൗണിൽ ആശുപത്രിക്കായി ഒരേക്കർ സ്ഥലം വാങ്ങിയത് നാട്ടുകാരുടെ കൂട്ടായ്മയിൽ ആയിരുന്നു. അതിൻ്റെ ഊർജ്ജം ഉൾകൊണ്ടാണ് ആശുപത്രി നവീകരണത്തിനു ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ നാട്ടുകാർ വീണ്ടും ഒരു മനസോടെ മുന്നിട്ടിറങ്ങിയത്.

ഒരേക്കർ സ്ഥലത്ത് ആരോഗ്യ കേന്ദ്രത്തിന് പുറമേ, ആയുർ വേദം ഹോമിയോപതി ആശുപത്രികളും സ്ഥിതി ചെയ്യുന്നുണ്ട്. എല്ലാം ഒരു കുടക്കീഴിൽ എന്ന പ്രത്യേകത തൂണേരിക്ക് മാത്രം അവകാശപ്പെട്ടതാണ്. ദിനംപ്രതി 250ഓളം രോഗികൾ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്.

കിടത്തി ചികിൽസയും മറ്റു സംവിധാനങ്ങളും ലഭ്യമല്ലാത്തതിനാൽ വിദഗ്ദ ചികിൽസക്കായി ദൂരത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു തൂണേരിക്കാർക്ക് ഉണ്ടായിരുന്നത്. ആശുപത്രി കെട്ടിടം യാഥാർത്ഥ്യമായതോടെ പ്രശ്നത്തിന് പരിഹാരമാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177170/thuneri-familyhealthcenter-dedicated-nation-today)