---
title: "#Qualified | യോഗ്യത നേടി; തൂണേരി സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിക്ക് എൻ എബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ"
english_title: "#Qualified #N ABH Entry Level #Certification #Thooneri #gov #HomeopathyDispensary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177178/qualified-n-abh-entry-level-certification-thooneri-gov-homeopathydispensary"
published_at: "2024-01-16T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a649d9ae07c_healh_center.jpg"
keywords: []
---

# #Qualified | യോഗ്യത നേടി; തൂണേരി സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിക്ക് എൻ എബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ

> **Lead Summary:** **തൂണേരി:[ **തൂണേരി സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി എൻ എബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ യോഗ്യത നേടി. ആരോഗ്യ സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, യോഗ പരിശീലനം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണം, മരുന്ന് സംഭരണവും വിതരണവും ശുചിത്വ പരിപാലനം ഭിന്നശേഷി സൗഹൃദം, പാലിയേറ്റീവ് പരിചരണം, രജിസ്റ്ററുകളുടെ കൃത്യത ഇവയെല്ലാം പരിഗണിച്ചാണ് കേന്ദ്ര വിദഗ്ദ സംഘം എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫി ക്കേഷൻ അനുവദിച്ചിരിക്കുന്നത്.

## Article Content

**തൂണേരി:[ **തൂണേരി സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി എൻ എബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ യോഗ്യത നേടി. ആരോഗ്യ സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, യോഗ പരിശീലനം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണം, മരുന്ന് സംഭരണവും വിതരണവും ശുചിത്വ പരിപാലനം ഭിന്നശേഷി സൗഹൃദം, പാലിയേറ്റീവ് പരിചരണം, രജിസ്റ്ററുകളുടെ കൃത്യത ഇവയെല്ലാം പരിഗണിച്ചാണ് കേന്ദ്ര വിദഗ്ദ സംഘം എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫി ക്കേഷൻ അനുവദിച്ചിരിക്കുന്നത്.

2011ലാണ് തൂണേരി ഗ്രാമപഞ്ചായത്ത് ഹോമിയോപ്പതി ഡിസ്പെൻസറി ആരംഭിച്ചത്. പിന്നീട് സ്ഥാപനം പുതിയ കെട്ടിടത്തിലേക്ക് മാറുകയും 2021ൽ ആയുഷ് ഹെൽത്ത് & വെൽ നസ് സെൻറർ ആയി ഉയർത്തപ്പെടുകയും ചെയ്തു .ഇതിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ ഡിസ്പെൻസറിയിൽ സൗജന്യ യോഗ പരിശീലനവും ഔഷധസസ്യ പരിപാലനവും ബോധവൽക്കരണ ക്ലാസുകളും ആശാവർക്കർമാരുടെ സേവനവും ആരംഭിച്ചു.

സ്ഥാപനം കമ്പ്യൂട്ടർവൽക്കരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പഞ്ചായത്തിന്റെയും ഡിപ്പാർട്ട്മെന്റിന്റെയും സഹായത്തോടെ ആരംഭിക്കുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി, നാഷണൽ ആയുഷ് മിഷൻ, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ മികച്ച ഇടപെടൽ ഈ നേട്ടത്തിന് പിന്നിലുണ്ട്. മെഡിക്കൽ ഓഫീസർ ഡോക്ടർ സൗമ്യവതി എൻ കെ ഫാർമസിസ്റ്റ് ശ്രീമതി സുജല പ്രഭ .സി എസ്. അറ്റൻഡർശ്രീമതി സതി വിപി ലളിത,യോഗാ ട്രെയിനർ ഡോക്ടർ അഞ്ജലി എസ് ആർ എന്നീ ജീവനക്കാരുടെ സേവനം സ്ഥാപനത്തിന് മുതൽക്കൂട്ടായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177178/qualified-n-abh-entry-level-certification-thooneri-gov-homeopathydispensary)