---
title: " #KeralaShastrasahityaParishad| ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സ് പുന:സ്ഥാപിക്കുക; കേരള ശാസ്ത്രസാഹിത്യ പരിഷത്ത്"
english_title: "#Reestablishment #IndianScience #Congress  #KeralaShastrasahityaParishad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177186/reestablishment-indianscience-congress-keralashastrasahityaparishad"
published_at: "2024-01-16T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a64dbdabe93_parishath.jpg"
keywords: []
---

#  #KeralaShastrasahityaParishad| ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സ് പുന:സ്ഥാപിക്കുക; കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

> **Lead Summary:** **നാദാപുരം:[ **[ ]ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സ് പുന:സ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു അശാസ്ത്രീയതയും, അന്ധവിശ്വാസവും വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതിൻ്റെ ഭാഗമായാണ് ശാസ്ത്ര കോൺഗ്രസ്സുകൾ പോലെയുളള പരിപാടികൾ കേന്ദ്ര സർക്കാർ നിർത്തലാക്കുന്നത്.

## Article Content

**നാദാപുരം:[ **[ ]ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സ് പുന:സ്ഥാപിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു അശാസ്ത്രീയതയും, അന്ധവിശ്വാസവും വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതിൻ്റെ ഭാഗമായാണ് ശാസ്ത്ര കോൺഗ്രസ്സുകൾ പോലെയുളള പരിപാടികൾ കേന്ദ്ര സർക്കാർ നിർത്തലാക്കുന്നത്.

ഈ നടപടി തിരുത്തണം എന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കല്ലാച്ചി ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങ് ജില്ലാ ജോയിൻറ് സെക്രട്ടറി പി ബിജു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് പി കെ അശോകൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് എം പ്രീത ജില്ലാകമ്മിറ്റി അംഗങ്ങളായ വി കെ ചന്ദ്രൻ മാസ്റ്റർ, ഇ ടി വത്സലൻ എന്നിവർ സംസാരിച്ചു.

മേഖലാ സെക്രട്ടറി കെ ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. രാജൻ കെ ടി കെ ചാന്ദിനി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. നാദാപുരം മേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാസ്ഥ പരിഹരിക്കുക, ജലശ്രോ തസ്സുകൾ സംരക്ഷിക്കുക, എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

കെ ശശിധരൻ സെക്രട്ടറി പി കെ അശോകൻ ജോയിൻ്റ് സെക്രട്ടറി, രാജൻ കുനിയിൽ പ്രസിഡൻ്റ്, ടി ലീന വൈസ് പ്രസിഡൻ്റ് അനിൽകുമാർ പേരടി ട്രഷർ എന്നിവർ ഭാരാവാഹികളായി കമ്മിറ്റി തെരഞ്ഞടുത്തു പരിപാടിയിൽ അനിൽകുമാർ പേരടി സ്വാഗതവും രാജൻ കുനിയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177186/reestablishment-indianscience-congress-keralashastrasahityaparishad)