---
title: "#inaguration| നാടിന്റെ ഉത്സവമായി; ജനകീയ കൂട്ടായ്മയിൽ തൂണേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം തുറന്നു"
english_title: "#festival #country #Thooneri #FamilyHealthCenter #opened #new #building #public #gathering"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177262/festival-country-thooneri-familyhealthcenter-opened-new-building-public-gathering"
published_at: "2024-01-16T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a69f16b11a8_thooneri.jpg"
keywords: []
---

# #inaguration| നാടിന്റെ ഉത്സവമായി; ജനകീയ കൂട്ടായ്മയിൽ തൂണേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം തുറന്നു

> **Lead Summary:** **നാദാപുരം:[ **[ ]ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച തൂണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം നാടിന്റെ ഉത്സവമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നിന്ന് ഘോഷയാത്രയായി മന്ത്രിയെ സ്വീകരിച്ചാനയിച്ചു. ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനായി.

## Article Content

**നാദാപുരം:[ **[ ]ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച തൂണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം നാടിന്റെ ഉത്സവമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നിന്ന് ഘോഷയാത്രയായി മന്ത്രിയെ സ്വീകരിച്ചാനയിച്ചു. ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനായി.

കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന സ്വാഗതം പറഞ്ഞു. ഡോ. ജമീല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ, വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, സുരേഷ് കൂടത്താംകണ്ടി, രജുല നിടുംപറത്ത്, സുധാ സത്യൻ, റഷീദ് കാഞ്ഞിരക്കണ്ടി, ടി ജിമെഷ്, ടി.എൻ രഞ്ജിത്ത്, ഡോ. സി.കെ ഷാജി,

ഡോ. അഖിലേഷ് കുമാർ, ഡോ. സൗമ്യവതി, പി രാമചന്ദ്രൻ, ആവോലം രാധാകൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത്, പി.പി ചാത്തു, ശ്രീജിത്ത് മുടപ്പിലായി, രവി വെള്ളൂർ, പി.എം നാണു, കരിമ്പിൽ ദിവാകരൻ, നില്ല്യേരി ബാലൻ, കെ.പി.സി തങ്ങൾ, അശോകൻ തൂണേരി, പുരുഷു ആരനാണ്ടി, എം നാണു, നിസാർ മാർക്കോത്ത്, കെ.പി മുഹമ്മദ് സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ സലാം നന്ദി പറഞ്ഞു. തുടർന്ന് ഗാനവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177262/festival-country-thooneri-familyhealthcenter-opened-new-building-public-gathering)