---
title: "#meetup | നാദാപുരം ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "#Nadapuram #GramaPanchayath #organized #Palliative #Family #meetup "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177510/nadapuram-gramapanchayath-organized-palliative-family-meetup"
published_at: "2024-01-17T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7e660030af_meetup.jpg"
keywords: []
---

# #meetup | നാദാപുരം ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാദാപുരം ഫെസ്റ്റിനോടനുബന്ധിച്ച്‌ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടി തണൽ ചെയർമാൻ ഡോ:ഇദ്രീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായി.

## Article Content

**നാദാപുരം:[ **നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാദാപുരം ഫെസ്റ്റിനോടനുബന്ധിച്ച്‌ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടി തണൽ ചെയർമാൻ ഡോ:ഇദ്രീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായി.

കല്ലാച്ചിയിലെ കാർണിവൽ ഗ്രൗണ്ടിൽ നടന്ന സംഗമത്തിൽ പഞ്ചായത്തിലെ 55 കിടപ്പ് രോഗികൾ പങ്കെടുത്തു. ചടങ്ങിൽ മഹേഷ്‌ എടച്ചേരി, ലിനീഷ് കുമ്പളം എന്നിവരുടെ ഹാസ്യ കലാ പ്രകടനവും ഫെസ്റ്റിലെ വിസ്മയ കാഴ്ചയായ റോബോട്ടിക്ക് സൂ സന്ദർശനവും കിടപ്പു രോഗികൾക്ക് പുതിയ അനുഭവമായി മാറി.

പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്,സംഘാടക സമിതി കൺവീനർ വി പി കുഞ്ഞി കൃഷ്ണൻ,ആശുപത്രി സുപ്രണ്ട് ഇൻ ചാർജ് ഡോ:ടി ലിനീഷ്,കെ എം രഘുനാത്,സി കെ നാസർ, സി കെ കാസിം മാസ്റ്റർ കരിമ്പിൽ ദിവാകരൻ എന്നിവർ സംസാരിച്ചു .

ആശുപത്രി ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി റിപ്പോർട്ട് അവതരിപ്പിച്ചു. ജെ എച്ച് ഐ മാർ, ജെ പി എച്ച് എൻമാർ, ആശാ വർക്കർമാർ, സി ഡി എസ് മെമ്പർമാർ പാലിയേറ്റീവ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. സംഗമത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ക്യാഷ് പ്രൈസും സമ്മാനങ്ങളും സംഘടകർ ഒരുക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177510/nadapuram-gramapanchayath-organized-palliative-family-meetup)