---
title: "#teensclub | നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു"
english_title: "#TeensClub #inaugurated #Nadapuram #TIM #Girls #Higher #Secondary #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177519/teensclub-inaugurated-at-nadapuram-tim-girls-higher-secondary-school"
published_at: "2024-01-17T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7ea29e2934_inaguration.jpg"
keywords: []
---

# #teensclub | നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം :[ **[ ]ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ടീൻസ് ക്ലബിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്കൂൾ പൂർവ്വവിദ്യാർത്ഥിനിയുമായ അഖില മര്യാട്ട് നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇ. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം :[ **[ ]ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ടീൻസ് ക്ലബിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്കൂൾ പൂർവ്വവിദ്യാർത്ഥിനിയുമായ അഖില മര്യാട്ട് നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇ. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.

ഒപ്പം ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി നാദാപുരം ആയുഷ് പി എച്ച് സി യിലെ ഡോക്ടർ മുംതാസ് ക്ലാസ് എടുത്തു.

കുട്ടിയുടെ പ്രകൃതം പ്രായം താൽപര്യം കാഴ്ചപ്പാട് എന്നിവയെ മാനിക്കും വിധം കൗമാരക്കാരിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച്ബോധവൽക്കരണം നടത്തി. പ്രസ്തുത യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ്‌ ടി. കെ റഫീഖ്, മണ്ടോടി ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി മുനീർ മാസ്റ്റർ സ്വാഗതവും, സമീറ എം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177519/teensclub-inaugurated-at-nadapuram-tim-girls-higher-secondary-school)