---
title: "#Shahina | മികവിന്റെ മൂന്ന് വർഷം ; അവസാന റോഡും ഉദ്ഘാടനം ചെയ്തു ഷാഹിന പടിയിറങ്ങി"
english_title: "#Threeyears #excellence #Shahina #inaugurated #last #road #steppeddown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177633/threeyears-excellence-shahina-inaugurated-last-road-steppeddown"
published_at: "2024-01-18T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8b734cfe60_shahina.jpg"
keywords: []
---

# #Shahina | മികവിന്റെ മൂന്ന് വർഷം ; അവസാന റോഡും ഉദ്ഘാടനം ചെയ്തു ഷാഹിന പടിയിറങ്ങി

> **Lead Summary:** **നാദാപുരം: [ **ഭരണമികവിന്റെ മൂന്ന് വർഷം, യുവജന സാരഥിക്ക് അഭിമാനിക്കാം. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവിയിലിരുന്ന് ലക്ഷ്യമിട്ട അവസാന റോഡും ഉദ്ഘാടനം ചെയ്തു പി ഷാഹിന പടിയിറങ്ങി. താൻ പ്രതിനിധീകരിക്കുന്ന ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പേരോട്ടെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് ഷാഹിന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിൽ നിന്നും ഇന്നലെ പടിയിറങ്ങിയത്.

## Article Content

**നാദാപുരം: [ **ഭരണമികവിന്റെ മൂന്ന് വർഷം, യുവജന സാരഥിക്ക് അഭിമാനിക്കാം. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവിയിലിരുന്ന് ലക്ഷ്യമിട്ട അവസാന റോഡും ഉദ്ഘാടനം ചെയ്തു പി ഷാഹിന പടിയിറങ്ങി. താൻ പ്രതിനിധീകരിക്കുന്ന ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പേരോട്ടെ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് ഷാഹിന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിൽ നിന്നും ഇന്നലെ പടിയിറങ്ങിയത്.

ജനകീയ പ്രസിഡണ്ട് എന്ന ഖ്യാതിയോടെ പ്രസിഡണ്ട് പദവിയിൽ തിളങ്ങിയ ഷാഹിന തന്റെ തട്ടകമായ പേരോട് നിന്ന് തുടങ്ങി പേരോട്ടേ ഉദ്ഘാടന ചടങ്ങോടുകൂടി ഔദ്യോഗിക പദവിയോട് വിട പറയുകയായിരുന്നു. പുതുതായി നിർമിച്ച കൊങ്ങപ്പള്ളി -കുറുങ്ങോട്ട് കടവ് റോഡ്, കാഞ്ഞിരോള്ളതിൽ- കുറുങ്ങോട്ട് റോഡുകളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. വാർഡ് വികസന സമിതി കൺവീനർ കെഎം നൗഷാദ് അധ്യക്ഷത വഹിച്ചു.

സി ഹമീദ് മാസ്റ്റർ, കെഎം സമീർ, എൻ കെ ഉസ്മാൻ ഹാജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തൂണേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ പുതുതായി നിർമ്മിക്കപ്പെട്ട കാഞ്ഞിരോള്ളതിൽ - കുറുങ്ങോട്ട് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്യുന്നു. വാർഡ് വികസന സമിതി കൺവീനർ കെ എം നൗഷാദ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി ഹമീദ് മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി കെ എം സമീർ, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ ഉസ്മാൻ ഹാജി, മേലാങ്കര കുഞ്ഞമ്മദ്, തട്ടിൽ ആലി, ഷാജഹാൻ കെ പി, ജെസിജ ടി സമീപം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177633/threeyears-excellence-shahina-inaugurated-last-road-steppeddown)