---
title: "#thwayyib| ത്വയ്യിബ്: ജീവിതം, സ്മരണകൾ, രചനകൾ 23 ന് സയ്യിദുൽ ഉലമ പ്രകാശനം ചെയ്യും"
english_title: "#Twayyib #Life #Memoirs #Writings  #released #Syedul #Ulama #23"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177803/twayyib-life-memoirs-writings-released-syedul-ulama-23"
published_at: "2024-01-18T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a939d417908_thwayyib.jpg"
keywords: []
---

# #thwayyib| ത്വയ്യിബ്: ജീവിതം, സ്മരണകൾ, രചനകൾ 23 ന് സയ്യിദുൽ ഉലമ പ്രകാശനം ചെയ്യും

> **Lead Summary:** **നാദാപുരം: [**യുവ പണ്ഡിതനും സംഘാടകനുമായിരുന്ന ത്വയ്യിബ് റഹ്മാനിയെ കുറിച്ചുള്ള ഓർമ്മപുസ്തകം സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രകാശനം ചെയ്യും. ത്വയ്യിബ് ജീവിതം സ്മരണ രചനകൾ എന്ന പേരിൽ സുന്നി യുവജന സംഘം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

## Article Content

**നാദാപുരം: [**യുവ പണ്ഡിതനും സംഘാടകനുമായിരുന്ന ത്വയ്യിബ് റഹ്മാനിയെ കുറിച്ചുള്ള ഓർമ്മപുസ്തകം സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പ്രകാശനം ചെയ്യും. ത്വയ്യിബ് ജീവിതം സ്മരണ രചനകൾ എന്ന പേരിൽ സുന്നി യുവജന സംഘം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ത്വയ്യിബ് റഹ്മാനിയുടെ ജീവിതം, അദേഹത്തിന്റെ ഓർമ്മകൾ അനുഭവങ്ങൾ, വിവിധ ഭാഷകളിൽ അദേഹം നിർവഹിച്ച രചനകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് കൃതി.

ജനുവരി 23 ചൊവ്വ വൈകു: 3 മണിക്ക് ചെറുമോത്ത് വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ വെച്ച് നടക്കുന്ന പ്രകാശന ചടങ്ങിൽ പ്രമുഖർ സംബന്ധിക്കുമെന്ന് എസ്.വൈ.എസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി , ജന. സെക്രട്ടറി പി.പി അശ്റഫ് മൗലവി എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177803/twayyib-life-memoirs-writings-released-syedul-ulama-23)