---
title: "#NadapuramFest | നാദാപുരം ഫെസ്റ്റ്; വയോജന സഭ വയോജന കലാ സംഗമം സംഘടിപ്പിച്ചു"
english_title: "#NadapuramFest #VayojanaSabha #organized #VayojanaKalaSangamam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/177809/nadapuramfest-vayojanasabha-organized-vayojanakalasangamam"
published_at: "2024-01-18T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a93d08c4d8d_fest.jpg"
keywords: []
---

# #NadapuramFest | നാദാപുരം ഫെസ്റ്റ്; വയോജന സഭ വയോജന കലാ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **നാദാപുരം ഫെസ്റ്റിന്റ ഭാഗമായി,സായൂജ്യം വയോജന സഭ വയോജന കലാ സംഗമം സംഘടിപ്പിച്ചു. പരിപാടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. വയോജന സഭ പ്രസിഡന്റ്‌ പി കെ ദാമു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം:[ **നാദാപുരം ഫെസ്റ്റിന്റ ഭാഗമായി,സായൂജ്യം വയോജന സഭ വയോജന കലാ സംഗമം സംഘടിപ്പിച്ചു. പരിപാടി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. വയോജന സഭ പ്രസിഡന്റ്‌ പി കെ ദാമു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ,അഡ്വ: കെ എം രഘുനാത്,നിഷ മനോജ്‌, വി പി കുഞ്ഞിരാമൻ, എ ആമിന ടീച്ചർ,എ കെ പീതാംബരൻ മാസ്റ്റർ,എം കെ അശോകൻ മാസ്റ്റർ,കെ ചന്തു മാസ്റ്റർ, കരിമ്പിൽ ദിവാകരൻ എന്നിവർ സംസാരിച്ചു.

ഒപ്പം വയോജനങ്ങൾ അവതരിപ്പിച്ച സംഘ നൃത്തം,ഗ്രൂപ്പ്‌ ഡാൻസ്, ഒപ്പന, വടക്കൻ പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/177809/nadapuramfest-vayojanasabha-organized-vayojanakalasangamam)