---
title: "#dharna | കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ; മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു."
english_title: "#Kerala #State #Agricultural #Workers #Federation #March and Dharna organized."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178058/kerala-state-agricultural-workers-federation-march-and-dharna-organized"
published_at: "2024-01-19T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa8c8b45a71_dharnna.jpg"
keywords: []
---

# #dharna | കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ; മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

> **Lead Summary:** **വളയം:[ **ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക,ക്ഷേമനിധി ആനുകൂല്ല്യങ്ങൾ വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക. തുടങ്ങിയ മുദ്രാവാക്യം ഉയർത്തി ബി കെ എം യു പ്രവർത്തകർ വളയം വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**വളയം:[ **ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, കർഷക തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക,ക്ഷേമനിധി ആനുകൂല്ല്യങ്ങൾ വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക. തുടങ്ങിയ മുദ്രാവാക്യം ഉയർത്തി ബി കെ എം യു പ്രവർത്തകർ വളയം വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

എം.സി. നാണു അദ്ധ്യക്ഷത വഹിച്ചു. ധർണ സി പി ഐ മണ്ഡലം സിക്രട്ടറി എം ടി ബാലൻ ഉദ്ഘാടനം ചെയ്തു. എ.ഐ ടി യു സി മണ്ഡലം സിക്രട്ടറി തയ്യിൽ ശ്രീധരൻ, സി.എച്ച്. ശങ്കരൻ മാസ്റ്റർ (വളയം ലോക്കൽ സിക്രട്ടറി), ജലീൽ ചാലിക്കണ്ടി ( കിസാൻ സഭ മണ്ഡലം പ്രസിഡണ്ട്), ലിനീഷ് അരുവിക്കര മണ്ഡലം സിക്രട്ടറി എന്നിവർ സംസാരിച്ചു. സഹജൻ കളത്തിൽ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178058/kerala-state-agricultural-workers-federation-march-and-dharna-organized)