---
title: "#garbagefree| ചെക്യാട് ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു"
english_title: "#Chekyadu #Gram #Panchayath #declared #completely #garbage #free"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178153/chekyadu-gram-panchayath-declared-completely-garbage-free"
published_at: "2024-01-20T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab5b25ab761_mla.jpg"
keywords: []
---

# #garbagefree| ചെക്യാട് ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു

> **Lead Summary:** **നാദാപുരം:[ **ചെക്യാട് ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. പ്രഖ്യാപന സമ്മേളനം ഇ.കെ വിജയൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് അധ്യക്ഷയായി. വി.ഇ.ഒ അഖിലാ അശോകൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

**നാദാപുരം:[ **ചെക്യാട് ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. പ്രഖ്യാപന സമ്മേളനം ഇ.കെ വിജയൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്ത് അധ്യക്ഷയായി. വി.ഇ.ഒ അഖിലാ അശോകൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ റംല കുട്ട്യാപ്പണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. നവകേരളം ജില്ലാ കോർഡിനേറ്റർ പി.ടി പ്രസാദ്, മാലിന്യമുക്ത കേരളം ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, സ്ഥിരം സമിതി അധ്യക്ഷരായ സുബൈർ പാറേമ്മൽ, സി.എച്ച് സമീറ, മെംബർമാരായ ടി.കെ ഖാലിദ്, ഹാജറ ചെറൂണിയിൽ, പി.കെ ഖാലിദ്, മഫീദ സലീം, പി മൂസ, കെ.ടി.കെ ഷൈനി, കെ.പി മോഹൻദാസ്, കെ ബീജ, കെ.പി കുമാരൻ, വി.കെ അബൂബക്കർ, ചന്ദ്രശേഖരൻ, ആർ.ടി കുഞ്ഞിരാമൻ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി നിഷ സ്വാഗതവും അസി. സെക്രട്ടറി കെ.പി ബാബുരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178153/chekyadu-gram-panchayath-declared-completely-garbage-free)