---
title: "#seminar| ദേശീയ യുവജനവാരാഘോഷം; വളയത്ത് സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു"
english_title: "#Celebrating #National #YouthWeek #Organized #women #empowerment #seminar #Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178261/celebrating-national-youthweek-organized-women-empowerment-seminar-valayam"
published_at: "2024-01-20T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aba12a9bff6_seminar_1.jpg"
keywords: []
---

# #seminar| ദേശീയ യുവജനവാരാഘോഷം; വളയത്ത് സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **വളയം : [ **നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെയും പ്രണവം അച്ചംവീടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി വളയത്ത് സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു.

## Article Content

**വളയം : [ **നെഹ്‌റു യുവകേന്ദ്ര കോഴിക്കോടിന്റെയും പ്രണവം അച്ചംവീടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി വളയത്ത് സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു.

പരിപാടി വളയം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുമതി ഉദ്ഘാടനം ചെയ്‌തു. പ്രണവം വനിതാവേദി സെക്രട്ടറി സ്‌നേഹബിന്ദു അധ്യക്ഷത വഹിച്ചു .

പ്രണവം ക്ലബ്ബ് സെക്രട്ടറി ഷാജി പി സി സ്വാഗതവും സിമി ജ്യോതിസ് നന്ദിയും പറഞ്ഞു .ഒപ്പം പ്രശസ്ത സൈക്കോളജിസ്റ്റും മൈൻഡ് ഫുൾനെസ്സ് ഫെസിലിറ്റേറ്ററുമായ സിന്ധു അനൂപ് സെമിനാറിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178261/celebrating-national-youthweek-organized-women-empowerment-seminar-valayam)