---
title: "#handedover| വ്യാപാരി മിത്ര ; രമേശ് ബാബുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി"
english_title: "#Merchant #friend #5lakh #handedover #RameshBabu's #family"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178528/merchant-friend-5lakh-handedover-rameshbabus-family"
published_at: "2024-01-21T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad5005143cd_handover.jpg"
keywords: []
---

# #handedover| വ്യാപാരി മിത്ര ; രമേശ് ബാബുവിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി

> **Lead Summary:** പുറമേരി:[ കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതിയുടെ വ്യാപാരി മിത്ര പദ്ധതി പുറമേരിയിൽ അന്തരിച്ച രമേശ് ബാബുവിൻ്റെ കുടുംബത്തിന് കൈതാങ്ങായി. മരണാനന്തര കുടുംബ സഹായമായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ കൈമാറി.

## Article Content

പുറമേരി:[ കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതിയുടെ വ്യാപാരി മിത്ര പദ്ധതി പുറമേരിയിൽ അന്തരിച്ച രമേശ് ബാബുവിൻ്റെ കുടുംബത്തിന് കൈതാങ്ങായി. മരണാനന്തര കുടുംബ സഹായമായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ കൈമാറി.

പുറമേരിയിലെ കൂവേരിക്കുന്നുമ്മൽ രമേശ് ബാബുവിൻ്റെ കുടുംബത്തിനാണ് തുക കൈമാറിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജ്യോതി ലക്ഷ്മി അധ്യക്ഷയായി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സബാസ്റ്റ്യൻ മുഖ്യാത്ഥിതിയായി.

വ്യാപാരി സംഗമത്തിൽ ജില്ലാ വൈസ് . പ്രസിഡൻ്റ് സി ബാലൻ ഐഡി കാർഡ് വിതരണം ചെയ്തു. ടി.വിജിഷ , ഒടി ജിഷ ,കെ.കെ ബാലൻ, മനോജ് തൂണേരി , സുഗേഷ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി.എച്ച് പ്രദീപൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി കടത്തനാട് മുകുന്ദൻ ഗുരിക്കൾ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178528/merchant-friend-5lakh-handedover-rameshbabus-family)