---
title: "#samastha | സംവരണം എങ്ങനെ സംരക്ഷിക്കാം; സമസ്ത എംപ്ലോയീസ് അസോസിയേഷൻ ശിൽപശാല ശ്രദ്ധേയമായി"
english_title: "#How #save #reservation #Samastha #Employees #Association #workshop #impressive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178532/how-save-reservation-samastha-employees-association-workshop-impressive"
published_at: "2024-01-21T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad5305bdf60_samastha.jpg"
keywords: []
---

# #samastha | സംവരണം എങ്ങനെ സംരക്ഷിക്കാം; സമസ്ത എംപ്ലോയീസ് അസോസിയേഷൻ ശിൽപശാല ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം :[ **[ ]നാനാ ജാതി മത വിഭാഗങ്ങളുടെ സംഗമ ഭൂമിയായ നമ്മുടെ രാജ്യം കൂടുതൽ പുരോഗതി പ്രാപിക്കണമെങ്കിൽ ഇവിടെ താമസിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസ ഉദ്യോഗ തലങ്ങളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും നീതിപൂർവകമായ രീതിയിൽ അർഹതപ്പെട്ട പ്രാതിനിധ്യം നേടിയെടുക്കാൻ സംവരണം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുദേഷ് എം രഘു എറണാകുളം പ്രസ്താവിച്ചു. '

## Article Content

**നാദാപുരം :[ **[ ]നാനാ ജാതി മത വിഭാഗങ്ങളുടെ സംഗമ ഭൂമിയായ നമ്മുടെ രാജ്യം കൂടുതൽ പുരോഗതി പ്രാപിക്കണമെങ്കിൽ ഇവിടെ താമസിക്കുന്ന എല്ലാ ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസ ഉദ്യോഗ തലങ്ങളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും നീതിപൂർവകമായ രീതിയിൽ അർഹതപ്പെട്ട പ്രാതിനിധ്യം നേടിയെടുക്കാൻ സംവരണം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുദേഷ് എം രഘു എറണാകുളം പ്രസ്താവിച്ചു. '

സംവരണം എങ്ങനെ സംരക്ഷിക്കാം' എന്ന പ്രമേയത്തിൽ സമസ്ത എംപ്ലോയീസ് അസോസിയേഷൻ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവരണം ഏതെങ്കിലും വിഭാഗത്തിന് നൽകുന്ന അധികരിച്ച ആനുകൂല്യമോ ഔദാര്യമോ അല്ല. വിദ്യാഭ്യാസ- ഉദ്യോഗ തലങ്ങളിൽ നിലനിൽക്കുന്ന അസമത്വം പരിഹരിക്കാനുള്ള ഭരണഘടനാപരമായ പരിഹാര നടപടിയാണ്.

പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ സംവരണം ലഭ്യമാക്കുന്നതിലൂടെ മാത്രമേ അവരവരുടെ പുരോഗതി ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി ശംസീർ അധ്യക്ഷനായി. കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ അബ്ദുൽ ഖാദർ മുഖ്യാതിഥിയായി. വി.വി അലി വാണിമേൽ ആമുഖഭാഷണം നടത്തി. ഷൈജൽ അഹമ്മദ്, ടി.ടി.കെ ഖാദർ ഹാജി, അൻവർ അടുക്കത്ത്, ബഷീർ എടച്ചേരി, എൻ സൂപ്പി തിനൂർ, ഒ മുനീർ, കെ.കെ മുനീർ വാണിമേൽ, ഹരീദ്, ഡോ. സമീർ അഹമ്മദ്, ഡോ. അനസ് ഹുദവി, അഹമ്മദ് ഫസൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178532/how-save-reservation-samastha-employees-association-workshop-impressive)