---
title: "#anniversary | ജനശക്തി ക്ലബ്ബ് ; 20-ാം വാർഷികാഘോഷം പുറമേരിയിൽ സംഘടിപ്പിച്ചു"
english_title: "#Janashakti #Club #20th #anniversary #celebration #organized #Purameri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178720/janashakti-club-20th-anniversary-celebration-organized-purameri"
published_at: "2024-01-22T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae7897ac448_anniversarry.jpg"
keywords: []
---

# #anniversary | ജനശക്തി ക്ലബ്ബ് ; 20-ാം വാർഷികാഘോഷം പുറമേരിയിൽ സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി :[ **മുതുവടത്തൂർ ജനശക്തി ക്ലബ്ബിൻ്റെ 20-ാം വാർഷികാഘോഷ പരിപാടി പുറമേരിയിൽ സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം കുറ്റ്യാടി എം എൽ എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. പരിപാടിയിൽ പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് സിക്രട്ടറി നിധിൻ രാജ് മലോൽ റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

**പുറമേരി :[ **മുതുവടത്തൂർ ജനശക്തി ക്ലബ്ബിൻ്റെ 20-ാം വാർഷികാഘോഷ പരിപാടി പുറമേരിയിൽ സംഘടിപ്പിച്ചു . പരിപാടിയുടെ ഉദ്ഘാടനം കുറ്റ്യാടി എം എൽ എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. പരിപാടിയിൽ പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് സിക്രട്ടറി നിധിൻ രാജ് മലോൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ രഞ്ജിത് മുതുവടത്തൂർ, റിനീഷ് വിലാതപുരം, യദു പ്രിയ. വി എന്നിവരെ ആദരിച്ചു. സി.എം. വിജയൻ മാസ്റ്റർ, കെ.കെ.ബാബു, കെ.എം. സമീർ മാസ്റ്റർ, തൊടുവയിൽ കുഞ്ഞിക്കണ്ണൻ, നൗഫൽ മാസ്റ്റർ തയ്യിൽ, ചന്ദ്രൻ. പി.കെ, കാട്ടിൽ ബാലൻ, മിഥുൻ കോയിക്കര എന്നിവർ ആശംസയർപ്പിച്ചു. സ്വാഗത സംഘം കൺവീനർ മലോൽ ബാബു സ്വാഗതവും പി.പി. അബ്‌ദുള്ള നന്ദിയും പറഞ്ഞു. തുടർന്ന് ജനശക്തി കലാകാരൻമാർ അവതരിപ്പിച്ച നിറച്ചാർത്ത് 2024 അരങ്ങേറുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178720/janashakti-club-20th-anniversary-celebration-organized-purameri)