---
title: "#NadapuramFest  |  നാദാപുരം ഫെസ്റ്റ്; നാദാപുരത്ത് ഫിലിം ഫെസ്റ്റിന് തുടക്കം കുറിച്ചു"
english_title: "#NadapuramFest #Nadapuram #FilmFest #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178915/nadapuramfest-nadapuram-filmfest-started"
published_at: "2024-01-23T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af94e57e64e_fest.jpg"
keywords: []
---

# #NadapuramFest  |  നാദാപുരം ഫെസ്റ്റ്; നാദാപുരത്ത് ഫിലിം ഫെസ്റ്റിന് തുടക്കം കുറിച്ചു

> **Lead Summary:** **നാദാപുരം:[ **നാദാപുരം ഫെസ്റ്റിൻ്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി പി വാസു അധ്യക്ഷനായി.

## Article Content

**നാദാപുരം:[ **നാദാപുരം ഫെസ്റ്റിൻ്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി പി വാസു അധ്യക്ഷനായി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി, ചലച്ചിത്ര അക്കാദമി റീജനൽ കോ ഓഡിനേറ്റർ നവീന വിജയൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ ഷാമില, അഡ്വ. കെ.എം രഘുനാഥ്, കെ.പി കുമാരൻ മാസ്റ്റർ, ടി സുഗതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഒപ്പം എയിറ്റീൻ പ്ലസ് സിനിമയുടെ കഥാ കൃത്തും നാട്ടുകരനുമായ രാജേഷ് വരിക്കോളിയെ ചടങ്ങിൽ ആദരിച്ചു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാതാ പിതാ എന്നീ സിനിമകളാണ് ഉദ്ഘാടനം ദിവസം പ്രദർശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178915/nadapuramfest-nadapuram-filmfest-started)