---
title: "#Dharna | വഴിവാണിഭം നിരോധിക്കുക. ; വളയം ഗ്രാമപഞ്ചയത്ത് ഓഫീസിന് മുമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ധർണ്ണ"
english_title: "#Ban #peddling #Dharna #Traders# Industry #Coordinating #Committee #front #ValayamGram Panchayath #Office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/178947/ban-peddling-dharna-traders-industry-coordinating-committee-front-valayamgram-panchayath-office"
published_at: "2024-01-23T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afb5bc4e1d9_dharna.jpg"
keywords: []
---

# #Dharna | വഴിവാണിഭം നിരോധിക്കുക. ; വളയം ഗ്രാമപഞ്ചയത്ത് ഓഫീസിന് മുമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ധർണ്ണ

> **Lead Summary:** **വളയം: [**സംസ്ഥാനത്തെ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന നയങ്ങൾ തിരുത്തണന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഫിബ്രവരി 13ന് നടത്തുന്ന കടയടപ്പ് സമരത്തിൻ്റെയും തിരുവനന്തപുരത്ത് നടത്തുന്ന വ്യാപാരി സംഗമത്തിൻ്റെ മുന്നോടിയായി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ നടത്തുന്ന ധർണ്ണയുടെ ഭാഗമായി വളയം പഞ്ചയത്ത് ഓഫീസിന് മുമ്പിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്തത്തിൽ ധർണ്ണ നടത്തി.

## Article Content

**വളയം: [**സംസ്ഥാനത്തെ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന നയങ്ങൾ തിരുത്തണന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഫിബ്രവരി 13ന് നടത്തുന്ന കടയടപ്പ് സമരത്തിൻ്റെയും തിരുവനന്തപുരത്ത് നടത്തുന്ന വ്യാപാരി സംഗമത്തിൻ്റെ മുന്നോടിയായി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ നടത്തുന്ന ധർണ്ണയുടെ ഭാഗമായി വളയം പഞ്ചയത്ത് ഓഫീസിന് മുമ്പിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്തത്തിൽ ധർണ്ണ നടത്തി.

പ്ലാസ്റ്റിക്ക് നിരോധനത്തിൻ്റെ പേരിൽ വ്യാപാരികള വേട്ടയാടുന്ന പരിശോധനയും, ഫൈനും നിർത്തലാക്കുക. മാലിന്യ സംസ്കരണത്തിൻ്റെ പേരിൽ കടകളിൽ ബെസ്റ്റ് വിഗ് സ്ഥാപിക്കണമെന്ന അപ്രയോഗികമായ നടപടി അവസനിപ്പിക്കുക, ഹരിത കർമ്മ സേന ങ്ങൾക്ക് എല്ലാ മാസവും യൂസർ ഫീസ് നല്കണമെന്ന നിബന്ധന പിൻവലിക്കുക. വഴിവാണിഭം നിയമം മൂലം നിരോധിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ സമരം.

ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ജനറൽ സെക്രെട്ടറി കെ.കെ.അബൂബക്കർ ഹാജി ഉദ്ഘടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് ഒ .പ്രേമൻ, യൂനിറ്റ് പ്രസിഡൻ്റ് വി.കെ.വാസു, മണ്ഡലം യൂത്ത് വിഗ് സെക്രെട്ടറി, കെ.വി.അനിൽകുമാർ, വി.പി.ജമാൽ, മുഹമ്മദ്, വി.ചന്ദ്രൻ ,ഒ.പി. കണാരൻ, വി.കെ.വിനോദ് കുമാർ എന്നീവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/178947/ban-peddling-dharna-traders-industry-coordinating-committee-front-valayamgram-panchayath-office)