വാണിമേൽ : (nadapuramnews.com) മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വാണിമേൽ സ്വദേശി ജിദ്ധയിൽ അന്തരിച്ചു കൊപ്പനംകണ്ടിയിൽ അഷ്‌റഫ് (48) ആണ് മരിച്ചത്. മസ്തിഷ്കാഘാതം സംഭവിച്ചതിനെത്തുടർന്ന് കുറെ ദിവസങ്ങളായി ജിദ്ദ യുനൈറ്റഡ് ഡോക്ടേർസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
23 വർഷകാലമായി ബൂപ മെഡിക്കൽ ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിംസ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബവും ജിദ്ദയിലുണ്ട്. പിതാവ്: കുഞ്ഞാലി ഹാജി. മാതാവ്: ബിയ്യാത്തു. ഭാര്യ: ഷഫീന. മക്കൾ: മിൻഹ (ബി.ഡി.എസ് വിദ്യാർഥിനി), മുക് രിസ്, മിഫ്സൽ, സൈനബ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
#braininjury #native #Vanimel #undergoing #treatment #died #Jeddah