---
title: "#handover |  ഉപജീവനം പദ്ധതി ; വളയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ആടിനെ കൈമാറി"
english_title: "#Livelihood #Scheme #Valayam #GovernmentHigherSecondarySchool #NSS #Unit #handedover #Goat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179181/livelihood-scheme-valayam-governmenthighersecondaryschool-nss-unit-handedover-goat"
published_at: "2024-01-24T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0f3fbb7a6e_nss.jpg"
keywords: []
---

# #handover |  ഉപജീവനം പദ്ധതി ; വളയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ആടിനെ കൈമാറി

> **Lead Summary:** **വളയം:[ **വളയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ഉപജീവനം പദ്ധതിയുടെ ഭാഗമായി ആടിനെ കൈമാറി, വളയം കല്ലിക്കണ്ടി കുനിയിൽ മാലതിക്കാണ് ആടിനെ നൽകിയിരിക്കുന്നത്, ദത്തു ഗ്രാമത്തിലെ അർഹരായ ആളുകൾക്ക് ഉപജീവനത്തിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

## Article Content

**വളയം:[ **വളയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ഉപജീവനം പദ്ധതിയുടെ ഭാഗമായി ആടിനെ കൈമാറി, വളയം കല്ലിക്കണ്ടി കുനിയിൽ മാലതിക്കാണ് ആടിനെ നൽകിയിരിക്കുന്നത്, ദത്തു ഗ്രാമത്തിലെ അർഹരായ ആളുകൾക്ക് ഉപജീവനത്തിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സ്കൂളിൽ നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ ഭക്ഷണശാല ഒരുക്കിയാണ് എൻഎസ്എസ് യൂണിറ്റ് ഇതിനായുള്ള പണം സ്വരൂപിച്ചിരിക്കുന്നത്, കഴിഞ്ഞതവണ സബ്‌ജില്ലാ കലോത്സവത്തിൽ ഭക്ഷണശാലയൊരുക്കി പണം സ്വരൂപിച്ച് രണ്ട് കിടപ്പ് രോഗികൾക്ക് എൻ എസ് എസ് യൂണിറ്റ് കട്ടിൽ നൽകിയിരുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179181/livelihood-scheme-valayam-governmenthighersecondaryschool-nss-unit-handedover-goat)