---
title: "#Distribution| ഉദ്ഘാടനം നരിപ്പറ്റയിൽ ; താലൂക്കിലെ മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു"
english_title: "#Inauguration #Naripatta #Distribution #priority #rationcards #thaluk"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179187/inauguration-naripatta-distribution-priority-rationcards-thaluk"
published_at: "2024-01-24T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0fa8dacb93_rationcard.jpg"
keywords: []
---

# #Distribution| ഉദ്ഘാടനം നരിപ്പറ്റയിൽ ; താലൂക്കിലെ മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം:[ **[ ]താലൂക്കിലെ അർഹരായ അപേക്ഷകർക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ താലൂക്ക് തല ഉദ്ഘാടനം നരിപ്പറ്റയിൽ നടന്നു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച മുൻഗണനാ കാർഡിനുള്ള അപേക്ഷകളും നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളും പരിശോധിച്ച് ആദ്യഘട്ടത്തിൽ അർഹരായ കാർഡുടമകൾക്കുള്ള മുൻഗണനാ കാർഡുകളാണ് നൽകിയത്.

## Article Content

**നാദാപുരം:[ **[ ]താലൂക്കിലെ അർഹരായ അപേക്ഷകർക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ താലൂക്ക് തല ഉദ്ഘാടനം നരിപ്പറ്റയിൽ നടന്നു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച മുൻഗണനാ കാർഡിനുള്ള അപേക്ഷകളും നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളും പരിശോധിച്ച് ആദ്യഘട്ടത്തിൽ അർഹരായ കാർഡുടമകൾക്കുള്ള മുൻഗണനാ കാർഡുകളാണ് നൽകിയത്.

ഒന്നാംഘട്ടത്തിൽ 550 കാർഡുകളാണ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നത്. നവംബറിൽ 510 റേഷൻ കാർഡുകൾ എഎവൈ വിഭാഗത്തിലേക്ക് തരം മാറ്റിയിരുന്നു. ഇതിനു പുറമേ തെറ്റു തിരുത്തുന്നതിനും മറ്റുമായി നവകേരള സദസ്സിൽ ലഭിച്ച 41 അപേക്ഷകളും തീർപ്പാക്കി.

നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന വടകര താലൂക്ക് തല വിതരണോദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ എം ലിബിയ അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ ഫൈസൽ പി സ്വാഗതവും റേഷനിംഗ് ഇൻസ്പെക്ടർ സജീവ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179187/inauguration-naripatta-distribution-priority-rationcards-thaluk)