---
title: "#Commemoration | ശംസുൽ ഉലമാ കീഴന ഓർ ; നാദാപുരത്ത് ആണ്ടനുസ്മരണം 26 മുതൽ"
english_title: "#Shamsul #Ulama #KeezhanaOr #Commemoration #Nadapuram #26th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179189/shamsul-ulama-keezhanaor-commemoration-nadapuram-26th"
published_at: "2024-01-24T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0fc2dbeccf_sahm_1.jpg"
keywords: []
---

# #Commemoration | ശംസുൽ ഉലമാ കീഴന ഓർ ; നാദാപുരത്ത് ആണ്ടനുസ്മരണം 26 മുതൽ

> **Lead Summary:** **നാദാപുരം :[ **പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടുമായിരുന്ന ശംസുൽ ഉലമാ കീഴന ഓർ ഇരുപത്തി നാലാം ആണ്ടനുസ്മരണ പരിപാടികൾ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഖാസി മേനക്കോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാർ നേതൃത്വം നൽകുന്ന നാദാപുരം മഖാം സിയാറത്തോടു കൂടിയാണ് പരിപാടികൾക്ക് തുടക്കമാവുക. തുടർന്ന് പൂച്ചാക്കൂൽ അങ്കണത്തിൽ കെ കെ കുഞ്ഞാലി മുസ്ലിയാർ പതാക ഉയർത്തും.

## Article Content

**നാദാപുരം :[ **പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടുമായിരുന്ന ശംസുൽ ഉലമാ കീഴന ഓർ ഇരുപത്തി നാലാം ആണ്ടനുസ്മരണ പരിപാടികൾ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഖാസി മേനക്കോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാർ നേതൃത്വം നൽകുന്ന നാദാപുരം മഖാം സിയാറത്തോടു കൂടിയാണ് പരിപാടികൾക്ക് തുടക്കമാവുക. തുടർന്ന് പൂച്ചാക്കൂൽ അങ്കണത്തിൽ കെ കെ കുഞ്ഞാലി മുസ്ലിയാർ പതാക ഉയർത്തും.

ഉച്ചയ്ക്ക് 2 മണിക്ക് കടമേരി കീഴന ഓറുടെ ഖബറിടത്തിൽ നടക്കുന്ന സിയാറത്തിന് രാമന്തളി ഹാമിദ് കോയമ്മ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. രാത്രി നാദാപുരം ജുമാ മസ്ജിദിൽ നടക്കുന്ന ദിക്റ് ദുആ മജ്‌ലിസിന് ആറ്റക്കോയ തങ്ങൾ ചേരാപുരം, ചെറിയ കോയ തങ്ങൾ പയന്തോങ്ങ് തുടങ്ങിയവർ നേതൃത്വം നൽകും. ടി എച്ച് മസ്ഊദ് ഫലാഹി ഉദ്ബോധനം നടത്തും. ശനിയാഴ്ച കാലത്ത് നടക്കുന്ന പ്രഭാത വിചാരങ്ങൾ ഫൈസൽ ബാഖവി പുളിയാവ് പ്രസംഗിക്കും.

10 മണിക്ക് പ്രധാന വേദിയിൽ നടക്കുന്ന പാഠശാല അനസ് ദാറാനിയുടെ അധ്യക്ഷതയിൽ ഐ കെ എസ് എസ് ചെയർമാൻ എം എച്ച് വള്ളുവങ്ങാട് ഉദ്ഘാടനം ചെയ്യും. നാം നമ്മെ തിരിച്ചറിയുക, വിദ്യാർത്ഥിത്വം ആവശ്യപ്പെടുന്നത് എന്നീ വിഷയങ്ങളിൽ യഥാക്രമം അസ്ലംഫലാഹി, റിയാസ്ഗസ്സാലി അസ്ഹരി നേതൃത്വം നൽകും. എം വൈ എം യത്തീംഖാന ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉമറാ സംഗമം ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം നടത്തും.

> മേഖലയിലെ മഹല്ല് മദ്രസ ഭാരവാഹികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ അധ്യക്ഷത വഹിക്കും. അഹ്മദ് ബാഖവി അരൂര്, സൂപ്പി നരിക്കാട്ടേരി , എൻ അഹ് മദ് മാസ്റ്റർ, ഡോ. ഉവൈസ് ഫലാഹി വിഷയം അവതരിപ്പിക്കും. വൈകുന്നേരം നടക്കുന്ന സമകാലികം പാണക്കാട് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വക്കേറ്റ് വി കെ ഫൈസൽ ബാബു "തീവ്ര ദേശീയതയുടെ ലോകം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. രാത്രി നടക്കുന്ന വഴിവിളക്ക് സെഷൻ ജെ പി ഇസ്മായിൽ മൗലവിയുടെ അധ്യക്ഷതയിൽ വി സി കെ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.

മുഹിയുദ്ധീൻ മന്നാനി, മുജീബ് വഹബി വിഷയവതരിപ്പിക്കും. ഞായർ രാവിലെ പൂച്ചാക്കൂൽ മജ്ലിസിൽ നടക്കുന്ന ശംസുൽ ഉലമാ മൗലിദിന് ആറ്റക്കോയ തങ്ങൾ, അബ്ദുസ്സലാം മുസ്‌ലിയാർ മുഴക്കുന്ന് നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന മധുര സ്മരണ പാണക്കാട് ഫസൽ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സുഫിയാൻ മുഈനി, മുഹ്സിന്‍ ഫലാഹി, തൽഹത്ത് ദാറാനി, ശംസീർ കേളോത്ത്, ആമിർ ബാഖവി, അജ്മൽ വഹബി, മശ്ഹൂദ് ഫലാഹി അസ്ഹരി, വിവിധ വിഷയത്തിൽ പ്രസംഗിക്കും. ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനം ഞായറാഴ്ച 12 മണി മുതൽ നടക്കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം കേരള സുന്നി ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് അശ്റഫ് ബാഹസൻ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം നിർവഹിക്കും.കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജന സെക്രട്ടറി മൗലാനാ നജീബ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തും.

> "ആഘോഷങ്ങളുടെ ഇസ്ലാമിക മാനം" എന്ന വിഷയം ബഷീർ വഹബി അടിമാലി, "ഇസ്ലാമിൻെറ സ്ത്രീ ശാക്തീകരണം"എ.പി അബ്ദുൽ അസീസ് ബാഖവി എന്നിവർ അവതരിപ്പിക്കും. പീടികകണ്ടി കുഞ്ഞബ്ദുല്ല മുസ്ലിയാർ സ്മാരക അവാർഡ് ദാന ചടങ്ങ് നടക്കും. പരിപാടിയിൽ മൗലാനാ എം. സുലൈമാൻ മുസ്‌ലിയാർ വെളിമണ്ണ,സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പരപ്പനങ്ങാടി,സയ്യിദ് ഹാശിം ബാഫഖി തങ്ങൾ കൊയിലാണ്ടി, പടിഞ്ഞാറയിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, എം. ടി. കുഞ്ഞബ്ദുള്ള മുസ്ലിയാർ, എം. ടി.കുഞ്ഞമ്മദ് മുസ്ലിയാർ, എടപ്പംതൊടി മൊയ്തു മുസ്ലിയാർ, കീഴന സഈദ് മുസ്ലിയാർ, കക്കാട്ട് പോക്കർ മുസ്ലിയാർ, അഷ്റഫ് ബാഖവി കാളികാവ്, മുഹമ്മദ് നൂറാനി മൗലവി, അഡ്വ. ഫാറൂഖ് മുഹമ്മദ് ബത്തേരി,അഹമ്മദ് പുന്നക്കൽ, ബംഗ്ലത്ത് മുഹമ്മദ്,വലിയാണ്ടി ഹമീദ്, വി.വി.മുഹമ്മദലി ജാഫർ വഹബി നാദാപുരം എന്നിവർ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ, എൻ.കെ. കുഞ്ഞാലി മാസ്റ്റർ, കണ്ണാത്ത് കുഞ്ഞാലിഹാജി, മുഹമ്മദ് കോയ തങ്ങൾ ജാതിയേരി, കെ.യു ഇസ്ഹാഖ് ഖാസിമി, ഡോ. ഉവൈസ് ഫലാഹി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179189/shamsul-ulama-keezhanaor-commemoration-nadapuram-26th)