---
title: " #Award | പീടികക്കണ്ടി കുഞ്ഞബ്ദുല്ല മുസ്ല്യാർ സ്മാരക അവാർഡ് പ്രഖ്യാപിച്ചു"
english_title: "#Peetikakandi #Kunjabdullah #Muslyar #Memorial #Award #announced"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179190/peetikakandi-kunjabdullah-muslyar-memorial-award-announced"
published_at: "2024-01-24T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0febab87b4_AWARD.jpg"
keywords: []
---

#  #Award | പീടികക്കണ്ടി കുഞ്ഞബ്ദുല്ല മുസ്ല്യാർ സ്മാരക അവാർഡ് പ്രഖ്യാപിച്ചു

> **Lead Summary:** **നാദാപുരം: [**പ്രമുഖ പണ്ഡിതനും മതപ്രഭാഷക നുമായിരുന്ന പീടികക്കണ്ടി കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. അറബി വ്യാകരണ ശാസ്ത്രത്തിലെ അൽഫിയ്യ എന്ന പ്രശസ്ത ഗ്രന്ഥത്തിന് നാദാപുരം മുദരിസ് കെ. കെ കുഞ്ഞാലി മുസ്ല്യാർ എഴുതിയ നൂറുസ്സാലിക് എന്ന വ്യാഖാന ഗ്രന്ഥം അടിസ്ഥാന മാക്കി കേരളത്തിലെ ദർസ്, അറബിക് കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കാണ് അവാർഡ്.

## Article Content

**നാദാപുരം: [**പ്രമുഖ പണ്ഡിതനും മതപ്രഭാഷക നുമായിരുന്ന പീടികക്കണ്ടി കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. അറബി വ്യാകരണ ശാസ്ത്രത്തിലെ അൽഫിയ്യ എന്ന പ്രശസ്ത ഗ്രന്ഥത്തിന് നാദാപുരം മുദരിസ് കെ. കെ കുഞ്ഞാലി മുസ്ല്യാർ എഴുതിയ നൂറുസ്സാലിക് എന്ന വ്യാഖാന ഗ്രന്ഥം അടിസ്ഥാന മാക്കി കേരളത്തിലെ ദർസ്, അറബിക് കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കാണ് അവാർഡ്.

മുഹമ്മദ് മുആദ് വാണിയമ്പലം ( ഇമാം റാസി അക്കാദമി വണ്ടൂർ), മുഹമ്മദ് ജംഷിദ് മുന്നിയൂർ (മുനവ്വിറുസ്സുന്ന ദർസ്), മുഹമ്മദ് ജുനൈദ് പയ്യന്നൂർ (ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനി വേഴ്സിറ്റി ചെമ്മാട്) എന്നിവർക്ക് യഥാക്രമം 20000,10000, 5000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.

28 ഞായറാഴ്ച വൈകുന്നേരം ശംസുൽ ഉലമാ കീഴന ഓർ ആണ്ടനുസ്മരണ സമാപന വേദിയിൽ അവാർഡ് വിതരണം ചെയ്യും. ജാമിഅ:ഫലാഹിയ്യ: കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽഫലാഹ് പബ്ലിഷിഗ് ബ്യൂറോയാണ് അവാർഡ് ഏർപ്പെടുത്തിയത്കെ. കെ കുഞ്ഞാലി മുസ്ല്യാർ, അഹ്‌മദ് ബാഖവി അരൂർ, കെ.യു ഇസ്ഹാഖ് ഫലാഹി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179190/peetikakandi-kunjabdullah-muslyar-memorial-award-announced)