---
title: "#release | ത്വയ്യിബ്: ജീവിതം സ്മരണ രചനകൾ പ്രകാശനം നാളെ"
english_title: "#Twayyib #Life #Memories #release #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179249/twayyib-life-memories-release-tomorrow"
published_at: "2024-01-24T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1406265b6a_twayyib.jpg"
keywords: []
---

# #release | ത്വയ്യിബ്: ജീവിതം സ്മരണ രചനകൾ പ്രകാശനം നാളെ

> **Lead Summary:** **നാദാപുരം: [**യുവ പണ്ഡിതനും സംഘാടകനുമായിരുന്ന ത്വയ്യിബ് റഹ്മാനിയെ കുറിച്ചുള്ള ഓർമ്മപുസ്തക പ്രകാശന ചടങ്ങ് നാളെ വൈകുന്നേരം 3 മണി മുതൽ ചെറുമോത്ത് വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ വെച്ച് നടക്കും.സുന്നി യുവജന സംഘം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

## Article Content

**നാദാപുരം: [**യുവ പണ്ഡിതനും സംഘാടകനുമായിരുന്ന ത്വയ്യിബ് റഹ്മാനിയെ കുറിച്ചുള്ള ഓർമ്മപുസ്തക പ്രകാശന ചടങ്ങ് നാളെ വൈകുന്നേരം 3 മണി മുതൽ ചെറുമോത്ത് വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ വെച്ച് നടക്കും.സുന്നി യുവജന സംഘം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ത്വയിബ് റഹ്മാനിയുടെ ജീവിതം, അദേഹത്തിന്റെ ഓർമ്മകൾ അനുഭവങ്ങൾ വിവിധ ഭാഷകളിൽ അദേഹം നിർവഹിച്ച രചനകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് കൃതി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പ്രകാശനം കർമം നിർവഹിക്കും.

സംഗമത്തിൽ എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി തങ്ങൾ , സയ്യിദ് ശറഫുദ്ധീൻ ജിഫ്‌രി ,സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ, സയ്യിദ് സനാഉല്ലാഹ് ബാഅലവി എസ്.പി.എം തങ്ങൾ, ബഷീർ ഫൈസി ചീക്കോന്ന്, സി.എച്ച് മഹ്മൂദ് സഅ്ദി , ചീക്കിലോട്ട് കുഞ്ഞബ്ദല്ല മുസ്ലിയാർ, അഹ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേര, ടി.ടി.കെ ഖാദർ ഹാജി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. ശൗഖത്തലി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179249/twayyib-life-memories-release-tomorrow)