---
title: "#NationalGirlChildDay | ദേശീയ ബാലിക ദിനം ; പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫെൻസ് ട്രെയിനിങ്ങും ബോധവൽക്കരണവും സംഘടിപ്പിച്ചു"
english_title: "#National #GirlChildDay #Organized #self #defense #training #awareness #girls"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179477/national-girlchildday-organized-self-defense-training-awareness-girls"
published_at: "2024-01-25T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b27089363ae_girlchild.jpg"
keywords: []
---

# #NationalGirlChildDay | ദേശീയ ബാലിക ദിനം ; പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫെൻസ് ട്രെയിനിങ്ങും ബോധവൽക്കരണവും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **ജൂനിയർ ചേംബർ ഇന്റർനാഷണൽ നാദാപുരവും, പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളും സംയുക്താഭിമുഖ്യത്തിൽ ദേശീയ ബാലിക ദിനം ആചരിച്ചു. ഒപ്പം പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫെൻസ് ട്രെയിനിങ്ങും ബോധവൽക്കരണവും സംഘടിപ്പിച്ചു. ചടങ്ങ് സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ ജലീൽ കെ ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ **ജൂനിയർ ചേംബർ ഇന്റർനാഷണൽ നാദാപുരവും, പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളും സംയുക്താഭിമുഖ്യത്തിൽ ദേശീയ ബാലിക ദിനം ആചരിച്ചു. ഒപ്പം പെൺകുട്ടികൾക്കുള്ള സെൽഫ് ഡിഫെൻസ് ട്രെയിനിങ്ങും ബോധവൽക്കരണവും സംഘടിപ്പിച്ചു. ചടങ്ങ് സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുൽ ജലീൽ കെ ഉദ്‌ഘാടനം ചെയ്തു.

പരിപാടിയിൽ ജെ സി ഐ നാദാപുരം പ്രസിഡന്റ് സെനറ്റർ അജീഷ് ബാലകൃഷ്ണൻ അധ്യക്ഷനായി. പ്രോഗ്രാം ഡയറക്ടർ ജെ സി സുബൈർ ടി കെ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി റെയ്ഹാന തസ്‌നീം നന്ദി പറഞ്ഞു . അധ്യാപകരായ അബ്ദുല്ല ഒലിയോട്ട്, അഷ്‌റഫ് എൻ കെ എന്നിവർ ആശംസ അർപ്പിച്ചു. കരാട്ടെ ഇൻസ്ട്രക്ടർ റെൻഷി സന്തോഷ് കെ സി, അൽഡോണ, നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ സി അഖില മര്യാട്ട് എന്നിവർ ക്ലാസുകൾ നയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179477/national-girlchildday-organized-self-defense-training-awareness-girls)