---
title: "#Inauguration | മൂഴിക്കൽ തോടിൻ്റെയും അനുബന്ധ റോഡിന്റെയും ഉദ്ഘാടനം"
english_title: "#Inauguration #Muzhikal #canal #associated #road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179508/inauguration-muzhikal-canal-associated-road-new"
published_at: "2024-01-25T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b285443727e_muzhikkal_1.jpg"
keywords: []
---

# #Inauguration | മൂഴിക്കൽ തോടിൻ്റെയും അനുബന്ധ റോഡിന്റെയും ഉദ്ഘാടനം

> **Lead Summary:** **തൂണേരി : [**[ ]ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച് ഒന്നാം ഘട്ടം പൂർത്തീകരിച്ച മൂഴിക്കൽ തോടിൻ്റെയും അനുബന്ധ റോഡിന്റെയും ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു.

## Article Content

**തൂണേരി : [**[ ]ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച് ഒന്നാം ഘട്ടം പൂർത്തീകരിച്ച മൂഴിക്കൽ തോടിൻ്റെയും അനുബന്ധ റോഡിന്റെയും ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജുല നെടുമ്പുറത്ത് അധ്യക്ഷത വഹിച്ചു .വാർഡ് വികസന സമിതി കൺവീനർ ഒ.എം മുസ്തഫ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ ഷൈനി എടക്കണ്ടി നന്ദിയും പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടി ,ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധാ സത്യൻ മെമ്പർമാരായ ലിഷ കുഞ്ഞിപ്പുരയിൽ, രജില കിഴക്കുംകരമൽ, ഫൗസിയ സലീം എൻ.സി, പദ്ധതി കോഡിനേറ്റർ രജീഷ് വി.കെ , ജി മോഹനൻ മാസ്റ്റർ , മഹമൂദ് ഹാജി കെ വി , എന്നിവർ പ്രസംഗിച്ചു നസീർ കെ വി, അബ്ദുല്ല സി കെ , കൂടത്തിൽ ചാത്തു , എടക്കണ്ടി പ്രകാശൻ,ഹമീദ് എൻ കെ ,സുനിൽ മൂഴിക്കൽ , മഹമൂദ് പുല്ലാഞോട്ട്‌ ,മുനീർ കെ വി, നിഷ എ , എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179508/inauguration-muzhikal-canal-associated-road-new)