---
title: "#Inauguration| ഫാർമസി ഉദ്ഘാടനം; സി എച്ച് സെന്റർ തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനം - ടി ടി ഇസ്മായിൽ"
english_title: "#Inauguration #Pharmacy #CH Center #Unparalleled #Act #Mercy #TTIsmail"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179596/inauguration-pharmacy-ch-center-unparalleled-act-mercy-ttismail"
published_at: "2024-01-26T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b34017defa3_ina_1.jpg"
keywords: []
---

# #Inauguration| ഫാർമസി ഉദ്ഘാടനം; സി എച്ച് സെന്റർ തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനം - ടി ടി ഇസ്മായിൽ

> **Lead Summary:** **നാദാപുരം: [**കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തി ക്കുന്ന സി എച്ച് സെന്റർ തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനമാണ് നടത്തി വരുന്നതെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ. ആലംബഹീനരുടെ അത്താണിയായി മാറിയ ഈ സ്ഥാപനത്തെ പൊതുസമൂഹം വലിയ മതിപ്പോടെയാണ് വീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി എച്ച് സെന്ററിന് കീഴിൽ നാദാപുരം താലൂക്ക് ആശുപത്രി പരിസരത്ത് ആരംഭിക്കുന്ന ഫാർമസി ഉദ്ഘാടനം സംബന്ധിച്ച് ചേർന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം: [**കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തി ക്കുന്ന സി എച്ച് സെന്റർ തുല്യതയില്ലാത്ത കാരുണ്യ പ്രവർത്തനമാണ് നടത്തി വരുന്നതെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ. ആലംബഹീനരുടെ അത്താണിയായി മാറിയ ഈ സ്ഥാപനത്തെ പൊതുസമൂഹം വലിയ മതിപ്പോടെയാണ് വീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി എച്ച് സെന്ററിന് കീഴിൽ നാദാപുരം താലൂക്ക് ആശുപത്രി പരിസരത്ത് ആരംഭിക്കുന്ന ഫാർമസി ഉദ്ഘാടനം സംബന്ധിച്ച് ചേർന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാർമസി ഉദ്ഘാടനം അടുത്തമാസം 25ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും. പരിപാടിയുടെ വിജയത്തിനായി മുഹമ്മദ് ബംഗ്ലത്ത് ചെയർമാനും അഹമ്മദ് കുറുവയിൽ ജനറൽ കൺവീനറും കരോളി അബൂബക്കർ ഹാജി ട്രഷററുമായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി.നാദാപുരം സി എച്ച് സെന്റർ പ്രസിഡന്റ് കടോളി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്, ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, കോഴിക്കോട് സി എച്ച് സെന്റർ ജനറൽ സെക്രട്ടറി എം വി സിദ്ദീഖ് മാസ്റ്റർ, വയലോളി അബ്ദുള്ള, ബപ്പൻകുട്ടി നടുവണ്ണൂർ, നിസാർ എടത്തിൽ, വി അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ചു. സി കെ നാസർ ഖിറാഅത്ത് നടത്തി. നാദാപുരം സി എച്ച് സെന്റർ ജനറൽ സെക്രട്ടറി അഹമ്മദ് കുറുവയിൽ സ്വാഗതവും ട്രഷറർ അസീസ് ഹാജി തെരുവത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179596/inauguration-pharmacy-ch-center-unparalleled-act-mercy-ttismail)