---
title: "#Parishad| കൊല്ലം എ പി പി അനീഷ്യയുടെ മരണത്തിൽ ജുഡീഷ്യൽഅന്വേഷണം നടത്തണം: അഭിഭാഷക പരിഷത്ത്"
english_title: "#Judicial #inquiry #shouldbe #conducted #Kollam #APP #Anisya's #death #Advocate #Parishad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179719/judicial-inquiry-should-be-conducted-in-kollam-app-anisyas-death-advocate-parishad"
published_at: "2024-01-26T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b38f542e862_parishath.jpg"
keywords: []
---

# #Parishad| കൊല്ലം എ പി പി അനീഷ്യയുടെ മരണത്തിൽ ജുഡീഷ്യൽഅന്വേഷണം നടത്തണം: അഭിഭാഷക പരിഷത്ത്

> **Lead Summary:** **നാദാപുരം: [** കൊല്ലം എ പി പി യായിരുന്ന അനീഷയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ജൂനിയർ അഭിഭാഷകരുടെ സ്റ്റൈപ്പ്മെന്റ് കൃത്യമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക ഭാരതീയ അഭിഭാഷക പരിഷത്തിന്റെ നാദാപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: [** കൊല്ലം എ പി പി യായിരുന്ന അനീഷയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ജൂനിയർ അഭിഭാഷകരുടെ സ്റ്റൈപ്പ്മെന്റ് കൃത്യമായി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക ഭാരതീയ അഭിഭാഷക പരിഷത്തിന്റെ നാദാപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

കോടതി പരിസരത്ത് വച്ച് നടന്ന യോഗത്തിൽ അഭിഭാഷക ജോലിയിൽ 53 വർഷം പൂർത്തിയാക്കിയ അഡ്വ. എൻ എം കുട്ടികൃഷ്ണനെ ഭാരതീയ അഭിഭാഷ പരിഷത്തിന്റെ നാദാപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. തുടർന്ന് അഭിഭാഷകൾ നേരിടുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

നാദാപുരം യൂണിറ്റ് സമ്മേളനം ഭാരതീയ അഭിഭാഷക പരിഷത്ത് കോഴിക്കോട് ജില്ല പ്രസിഡണ്ട് അഡ്വ: മനോഹർലാൽ ഉദ്ഘാടനം ചെയ്തു. അഡ്വ: പി മുരളീധരൻ അദ്ധ്യക്ഷനായ യോഗത്തിൽ അഡ്വ: കെ കെ രതീഷ് കുമാർ സ്വാഗതം പറഞ്ഞു. അഡ്വ: സിന്ധു, അഡ്വ: ജിഷിൻ ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179719/judicial-inquiry-should-be-conducted-in-kollam-app-anisyas-death-advocate-parishad)