വാണിമേൽ: (nadapuramnews.com) കൂളിക്കുന്നിൽ കമ്യൂണിറ്റി ഹാൾ കം വയോജനകേന്ദ്രം നിർമ്മാണ പ്രവൃത്തി തുടങ്ങുന്നു. കമ്യൂണിറ്റി ഹാളിന് എം.എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും, വയോജന കേന്ദ്രത്തിന് ബ്ലോക്ക് പഞ്ചായത്ത് 13 ലക്ഷം രൂപയുമാണ് അനുവദിച്ചത്. വാണിമേൽ പഞ്ചായത്തിലെ കുളിക്കുന്നിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ പ്രവൃത്തി ഉദ്ഘാടനം നാദാപുരം എം എൽ എ ഇ കെ വിജയൻ നിർവ്വഹിച്ചു.
കൂളിക്കുന്നിൽ പ്രവർത്തിക്കുന്ന പകൽ വീടിന് ആവശ്യമായ വയോജന കേന്ദ്രം കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വനജ നിർവ്വഹിച്ചു. വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.കെ.കെ. ഇന്ദിര (ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ) സുഹറ (ബ്ലോക്ക് മെമ്പർ), എ.പി.ഷൈനി.(മെമ്പർ), എൻ.പി.വാസു, കെ.പി.രാജീവൻ, സി.പി.വിനീശൻ, ബീന എം.കെ. എന്നിവർ സംസാരിച്ചു.
#Inauguration #work #communityhall #old people's #center #being #prepared #koolikunn