---
title: "#PAMuhammadRiaz | നാദാപുരത്തെ റസ്റ്റ് ഹൗസിൽ നിന്ന് മാത്രം 4,32,000 രൂപയുടെ വരുമാനം - മന്ത്രി പി എ മുഹമ്മദ് റിയാസ്"
english_title: "#4,32,000 #rupees #income #RustHouse #Nadapuram #alone  #Minister #PAMuhammad Riaz"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179947/432000-rupees-income-rusthouse-nadapuram-alone-minister-pamuhammad-riaz"
published_at: "2024-01-27T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4df8820784_rias.jpg"
keywords: []
---

# #PAMuhammadRiaz | നാദാപുരത്തെ റസ്റ്റ് ഹൗസിൽ നിന്ന് മാത്രം 4,32,000 രൂപയുടെ വരുമാനം - മന്ത്രി പി എ മുഹമ്മദ് റിയാസ്

> **Lead Summary:** **നാദാപുരം: [**നാദാപുരത്തിന്റെ വികസനത്തിന് നല്ല പ്രാധാന്യം സർക്കാർ നൽകുന്നതായും അഞ്ചു വർഷം കൊണ്ട് നിരവധി പാലങ്ങളുടെയും റോഡുകളുടെയും പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ മന്ത്രി നാദാപുരത്തിന്റെ വികസന നേട്ടങ്ങളെ കുറിച്ചും പറഞ്ഞു. വിലങ്ങാട് മലയോര നിവാസികളുടെ ഏറെ നാളത്തെ സ്വപ്നമായ ഉരുട്ടി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് .

## Article Content

**നാദാപുരം: [**നാദാപുരത്തിന്റെ വികസനത്തിന് നല്ല പ്രാധാന്യം സർക്കാർ നൽകുന്നതായും അഞ്ചു വർഷം കൊണ്ട് നിരവധി പാലങ്ങളുടെയും റോഡുകളുടെയും പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ മന്ത്രി നാദാപുരത്തിന്റെ വികസന നേട്ടങ്ങളെ കുറിച്ചും പറഞ്ഞു. വിലങ്ങാട് മലയോര നിവാസികളുടെ ഏറെ നാളത്തെ സ്വപ്നമായ ഉരുട്ടി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് .

ഒൻപത് റോഡുകൾ ബി എം പി സി റോഡുകളാക്കി മാറ്റി. നാദാപുരത്തെ റോഡുകളുടെ പ്രവർത്തിക്കായി 20 കോടി രൂപയാണ് സർക്കാർ ചിലവഴിച്ചിട്ടുള്ളത്. നാദാപുരം നിയോജക മണ്ഡലത്തിലെ ഇരുപത്തെട്ടാമത്തെ പാലം, മുപ്പത് കെട്ടിടങ്ങൾ, ഒരു റസ്റ്റ് ഹൗസ് തുടങ്ങിയ വികസന പ്രവർത്തനത്തെ കുറിച്ച് മന്ത്രി ചടങ്ങിൽ പറഞ്ഞു. നാദാപുരത്തെ റസ്റ്റ് ഹൗസിൽ നിന്ന് മാത്രമായി 432000 രൂപയുടെ വരുമാനമാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. നാദാപുരം നിയോജക മണ്ഡലത്തിൽ ഒരു ടൂറിസം സർക്യൂട്ട് ടൂറിസം വകുപ്പിന്റെ പരിഗണനയിലുണ്ട് എന്നും മന്ത്രി ചടങ്ങിൽ വ്യക്തമാക്കി.

ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ ഇ എസ് അജിത് പരിപാടിക്ക് സ്വാഗതം പറഞ്ഞു. അസ്സി: എക്സിക്യൂട്ടീവ് എൻജിനിയർ എൻ വി ഷിനി റിപ്പോർട്ട് അവതരിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, വാണിമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽ‍മ രാജു, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ഇന്ദിര,

വാണിമേൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ ചന്ദ്ര ബാബു, വാണിമേൽ ഗ്രാമ പഞ്ചായത്ത് ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി ശാരദ, ജാൻസി, വിവിധ രാഷ്ട്രീയ കക്ഷി പ്രധിനിധികളായ പി പി ചാത്തു, ടി പ്രദീപ് കുമാർ, എം കെ മജീദ്, എം കെ മുത്തലിബ്, ജലീൽ ചാലക്കണ്ടി, ബാലൻ മാമ്പറ്റ, ആന്റണി ഇരൂരി, എൻ പി വാസു, നാസിർ ചിയ്യൂർ, ജോണി മുല്ലക്കുന്നേൽ, ജോർജ് ജോസഫ് മണ്ണാരക്കുന്ന്, കെ രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

കല്ലാച്ചി-വിലങ്ങാട് റോഡിലെ ഉരുട്ടിപാലം 2019 ലെ പ്രളയത്തിലും ഉരുൾ പൊട്ടലിലുമാണ് തകർന്നത്. ഇതിനെ തുടർന്ന് ഇതുവഴി ഗതാഗതം നിരോധിക്കുകയും ചെയ്‌തിരുന്നു. പിന്നീട് പ്രളയ ഫണ്ടിൽ ഉൾപ്പെടുത്തി താത്ക്കാലിക സൗകര്യം നിർമ്മിച്ചെങ്കിലും ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകാത്തതിനാൽ വലിയ യാത്രാ ക്ലേശമായിരുന്നു അഞ്ച് ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള വിലങ്ങാട് മലയോര പ്രദേശവാസികൾ അനുഭവിച്ചത്.

ഇതിനെല്ലാമാണ് പാലം യാഥാർത്ഥ്യമായതോടെ പരിഹാരമാകുന്നത്. വാണിമേൽ പുഴയ്ക്ക് കുറുകെ 3.20 കോടി ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് പാലം നിർമ്മിച്ചത്. കോൺക്രീറ്റ് അടിത്തറയ്ക്ക് മുകളിൽ 30 മീറ്റർ നീളമുള്ള സിംഗിൾ സ്പാനും ഇരുവശത്തും 7.50 മീറ്റർ നീളത്തിൽ കാൻ്റിലിവർ സ്‌പാനുകളും ഉൾപ്പെടെ 45 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 7.50 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയും പാലത്തിനുണ്ട്. പാലത്തിൻ്റെ സമീപന റോഡിന് കല്ലാച്ചി ഭാഗത്ത് 60 മീറ്റർ നീളവും വിലങ്ങാട് ഭാഗത്ത് 95 മീറ്റർ നീളവും കൂടാതെ 36.50 മീറ്റർ സർവ്വീസ് റോഡും നിർമ്മിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179947/432000-rupees-income-rusthouse-nadapuram-alone-minister-pamuhammad-riaz)