---
title: "#straydogs | ഭ്രാന്തിളകിയോ? നാദാപുരത്ത് തെരുവുനായകളുടെ വിളയാട്ടം ; നിരവധി പേർക്ക് കടിയേറ്റു"
english_title: "#crazy #Parade #straydogs #Nadapuram #Many #bitten"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/179953/crazy-parade-straydogs-nadapuram-many-bitten"
published_at: "2024-01-27T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4e5b87e12e_dog.jpg"
keywords: []
---

# #straydogs | ഭ്രാന്തിളകിയോ? നാദാപുരത്ത് തെരുവുനായകളുടെ വിളയാട്ടം ; നിരവധി പേർക്ക് കടിയേറ്റു

> **Lead Summary:** **നാദാപുരം : [**നഗരമധ്യത്തിൽ തെരുവുനായകളുടെ വിളയാട്ടം . നിരവധി പേർക്ക് പട്ടികളുടെ കടിയേറ്റു. തെരുവുനായ ശല്യം രൂക്ഷമായ നാദാപുരത്ത് ഇന്ന് രാവിലെ നിരവധിപേർക്ക് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടി വടകര താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി .

## Article Content

**നാദാപുരം : [**നഗരമധ്യത്തിൽ തെരുവുനായകളുടെ വിളയാട്ടം . നിരവധി പേർക്ക് പട്ടികളുടെ കടിയേറ്റു. തെരുവുനായ ശല്യം രൂക്ഷമായ നാദാപുരത്ത് ഇന്ന് രാവിലെ നിരവധിപേർക്ക് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടി വടകര താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി .

പെരുവങ്കരാ സ്വദേശി വട്ടക്കണ്ടി കുഞ്ഞു സൂപ്പി അടക്കം അഞ്ചിൽ കൂടുതൽ പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരിൽ പ്രായമായ ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷികൾ പറയുന്നു.

ഏറെ നാളായി നാദാപുരത്തും പരിസരത്തും തെരുവ് നായയുടെ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ പഞ്ചായത്തിൽ നിന്നും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/179953/crazy-parade-straydogs-nadapuram-many-bitten)