---
title: "#JobFest | ജോബ്‌ ഫെസ്റ്റ്‌; 74 പേരെ വിവിധ കമ്പനികൾ സെലക്ട്‌ ചെയ്തു"
english_title: "#JobFest #74 #people #selected #various #companies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180000/jobfest-74-people-selected-various-companies"
published_at: "2024-01-27T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b51f0eceee3_met.jpg"
keywords: []
---

# #JobFest | ജോബ്‌ ഫെസ്റ്റ്‌; 74 പേരെ വിവിധ കമ്പനികൾ സെലക്ട്‌ ചെയ്തു

> **Lead Summary:** **നാദാപുരം : [**ഗ്രാമ പഞ്ചായത്ത്‌ നടത്തിയ നാദാപുരം ഫെസ്റ്റിന്റെ ഭാഗമായി ജോബ്‌ ഫെസ്റ്റ്‌ സംഘടിപ്പിച്ചു. നേരത്തെ റജിസ്റ്റർ ചെയതവർക്കായി എം ഇ ടി ആർ ട്‌’സ്‌ ആന്റ്‌ സയൻസ്‌ കോളജിലാൺ ജോബ്‌ ഫെസ്റ്റ്‌ നടന്നത്‌. കേരള നോൾജ്‌ ഇക്കോണമി മിഷൻ ഉം ഐ സി ടി അക്കാദമിയുമായി സംഘടിപ്പിച്ച ദെറ്റെയിൽ തൊഴിൽ ദാതാക്കളായി 30 കമ്പനികൾ പങ്കെടുത്തു. ഫസ്റ്റിൽ പങ്കെടുത്ത 74 പേരെ വിവിധ കമ്പനികൾ സെലക്ട്‌ ചെയ്തു.147 പേരുടെ ഷോട്‌ ലിസ്റ്റും തയ്യാറായിട്ടുണ്ട്‌. 3 മാസത്തിനകം ഈ ലിസ്റ്റിലുള്ളവർക്കും അവസരം ലഭിക്കും.

## Article Content

**നാദാപുരം : [**ഗ്രാമ പഞ്ചായത്ത്‌ നടത്തിയ നാദാപുരം ഫെസ്റ്റിന്റെ ഭാഗമായി ജോബ്‌ ഫെസ്റ്റ്‌ സംഘടിപ്പിച്ചു. നേരത്തെ റജിസ്റ്റർ ചെയതവർക്കായി എം ഇ ടി ആർ ട്‌’സ്‌ ആന്റ്‌ സയൻസ്‌ കോളജിലാൺ ജോബ്‌ ഫെസ്റ്റ്‌ നടന്നത്‌. കേരള നോൾജ്‌ ഇക്കോണമി മിഷൻ ഉം ഐ സി ടി അക്കാദമിയുമായി സംഘടിപ്പിച്ച ദെറ്റെയിൽ തൊഴിൽ ദാതാക്കളായി 30 കമ്പനികൾ പങ്കെടുത്തു. ഫസ്റ്റിൽ പങ്കെടുത്ത 74 പേരെ വിവിധ കമ്പനികൾ സെലക്ട്‌ ചെയ്തു.147 പേരുടെ ഷോട്‌ ലിസ്റ്റും തയ്യാറായിട്ടുണ്ട്‌. 3 മാസത്തിനകം ഈ ലിസ്റ്റിലുള്ളവർക്കും അവസരം ലഭിക്കും.

ജോബ്‌ ഫെസ്റ്റിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ അധ്യക്ഷം വഹിച്ചു. കോളജ്‌ അഡ്‌ മിനിസ്ട്രേറ്റർ കരയത്ത്‌ നാസർഹാജി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ എം സി സുബൈർ ജനീദ ഫിർദൗസ്‌ വി അബ്ദുൽ ജലീൽ, മസ്ബൂബ ഇബ്രാഹിം, കെ പി കുമാരൻ മാസ്റ്റർ പ്രൊഫ‌. ഒ വി അശോകൻ സഈദ് മംഗലശ്ശേരി, കൊരട്ടി ഇൻഫോ പാർക്കിലെ പ്രൊജക്ട്‌ കോ ഓഡിനേറ്റർമാരായ മഹിമബോസ്‌,അമ്മു റോയ്‌ കാലിക്കറ്റ്‌ സൈബർ പാർക്കിലെ പ്രൊജക്ട്‌ കോ ഓഡിനേറ്റർ മുനീറ റാസി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180000/jobfest-74-people-selected-various-companies)