---
title: "#Umrah  |  നേതാക്കൾ മാതൃകയാകണം : ഉമറാ സംഗമം"
english_title: "#Leaders #shouldbe #role #models #Umrah #Sangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180019/leaders-shouldbe-role-models-umrah-sangam"
published_at: "2024-01-27T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b536c49093e_umrah_1.jpg"
keywords: []
---

# #Umrah  |  നേതാക്കൾ മാതൃകയാകണം : ഉമറാ സംഗമം

> **Lead Summary:** **നാദാപുരം :[ **സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ജീർണ്ണതകൾ ആശങ്കാജനകമാണെന്നും ഇതിനെതിരായ പോരാട്ടം വിജയം നേടണമെങ്കിൽ മതസംവിധാനങ്ങളുടെ നേതൃസ്ഥാനം വഹിക്കുന്നവർ മാതൃകയാകേണ്ടതുണ്ടെന്നും നാദാപുരം എം.വൈ.എം. ഓഡിറ്റോറിയത്തിൽ നടന്ന ഉമറാ സംഗമം അഭിപ്രായപ്പെട്ടു. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിലും മറ്റു ആഘോഷവേളകളിലുമെല്ലാം ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത്തരം പ്രശ്നങ്ങളോട് നിസ്സംഗ സമീപനം പുലർത്താതെ ജാഗ്രതയോടെ നിലകൊള്ളാൻ നേതാക്കൾ ശ്രദ്ധ പുലർത്തണം.

## Article Content

**നാദാപുരം :[ **സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ജീർണ്ണതകൾ ആശങ്കാജനകമാണെന്നും ഇതിനെതിരായ പോരാട്ടം വിജയം നേടണമെങ്കിൽ മതസംവിധാനങ്ങളുടെ നേതൃസ്ഥാനം വഹിക്കുന്നവർ മാതൃകയാകേണ്ടതുണ്ടെന്നും നാദാപുരം എം.വൈ.എം. ഓഡിറ്റോറിയത്തിൽ നടന്ന ഉമറാ സംഗമം അഭിപ്രായപ്പെട്ടു. വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിലും മറ്റു ആഘോഷവേളകളിലുമെല്ലാം ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത്തരം പ്രശ്നങ്ങളോട് നിസ്സംഗ സമീപനം പുലർത്താതെ ജാഗ്രതയോടെ നിലകൊള്ളാൻ നേതാക്കൾ ശ്രദ്ധ പുലർത്തണം.

ശംസുൽ ഉലമ കീഴന ഓർ ആണ്ടനുസ്മരണത്തിന്റെ ഭാഗമായാണ് ഉമറാ സംഗമം സംഘടിപ്പിച്ചത്. ടി. സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ അധ്യക്ഷത വഹിച്ചു. കെ. കെ. കുഞ്ഞാലി മുസ്ല്യാർ, അഹ്മദ് ബാഖവി അരൂർ, സൂപ്പി നരിക്കാട്ടേരി, എൻ. അഹ്മദ് മാസ്റ്റർ, ഡോ. ഉവൈസ് ഫലാഹി, കെ. യു. ഇസ്ഹാഖ് ഫലാഹി, എം.പി. സൂപ്പി, സുബൈർ സി.വി, പുതിയോട്ടിൽ അബ്ദുല്ല മുസ്ല്യാർ, കെ.യു. ലത്തീഫ് സംസാരിച്ചു. നാദാപുരം മേഖലയിലെ എല്ലാ പ്രദേശങ്ങളിലും ജീർണ്ണതകൾക്കെതിരെ സമൂഹത്തെ ഉൽബുദ്ധരാക്കാൻ പ്രാദേശിക സംഗമങ്ങൾ നടത്താൻ തീരുമാനിച്ചു. ഇത് നടപ്പാക്കാൻ ഉലമാ-ഉമറാ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180019/leaders-shouldbe-role-models-umrah-sangam)