---
title: "#KeezhanaOr |  കീഴന ഓർ ആണ്ടനുസ്മരണം നാളെ സമാപിക്കും"
english_title: "#KeezhanaOr #memorial #conclude #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180021/keezhanaor-memorial-conclude-tomorrow"
published_at: "2024-01-27T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b5389884a87_umrah_2.jpg"
keywords: []
---

# #KeezhanaOr |  കീഴന ഓർ ആണ്ടനുസ്മരണം നാളെ സമാപിക്കും

> **Lead Summary:** **നാദാപുരം : [**[ര]ണ്ടുദിവസങ്ങളായി നടന്നുവരുന്ന ശംസുൽ ഉലമാ 24ാം ആണ്ടനുസ്മരണം നാളെ സമാപിക്കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് അശ്റഫ് ബാഹസൻ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്യും. കെ. കെ. കുഞ്ഞാലി മുസ്ലിയാർ അധ്യക്ഷത വഹിക്കും. മൗലാനാ നജീബ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തും. ബഷീർ വഹബി അടിമാലി, എ.പി. അസീസ് ബാഖവി പ്രഭാഷണം നടത്തും.

## Article Content

**നാദാപുരം : [**[ര]ണ്ടുദിവസങ്ങളായി നടന്നുവരുന്ന ശംസുൽ ഉലമാ 24ാം ആണ്ടനുസ്മരണം നാളെ സമാപിക്കും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് അശ്റഫ് ബാഹസൻ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്യും. കെ. കെ. കുഞ്ഞാലി മുസ്ലിയാർ അധ്യക്ഷത വഹിക്കും. മൗലാനാ നജീബ് മൗലവി അനുസ്മരണ പ്രഭാഷണം നടത്തും. ബഷീർ വഹബി അടിമാലി, എ.പി. അസീസ് ബാഖവി പ്രഭാഷണം നടത്തും.

പീടികക്കണ്ടി കുഞ്ഞബ്ദുല്ല മുസ്ല്യാർ സ്മാരക അവാർഡ് വിതരണം നടക്കും. രാവിലെ പൂച്ചാക്കൂൽ മജ്ലിസിൽ നടക്കുന്ന ശംസുൽ ഉലമാ മൗലിദിന് അബ്ദുസ്സലാം മുസ്ല്യാർ മുയക്കുന്ന് നേതൃത്വം നൽകും. മധുരസ്മരണ പാണക്കാട് ഫസൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇന്നലെ നടന്ന പ്രഭാതവിചാരത്തിൽ ഫൈസൽ ബാഖവി, അബ്ദുല്ല ഫലാഹി സംസാരിച്ചു. പാഠശാല ഐ.കെ.എസ്.എസ്. ചെയർമാൻ എം. എച്ച്. വള്ളുവങ്ങാട് ഉദ്ഘാടനം ചെയ്തു. അസ്‌ലം ഫലാഹി, റിയാസ് ഗസ്സാലി വിഷയാവതരണം നടത്തി.

ഉമറാ സംഗമം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമകാലികം പരിപാടി പാണക്കാട് അബ്ദുൽഖയ്യൂം ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തീവ്രദേശീയതയുടെ ലോകം എന്ന വിഷയത്തിൽ അഡ്വ. ഫൈസൽ ബാബു പ്രഭാഷണം നടത്തി. വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അഡ്വ. എ. സജീവൻ, എം.കെ.അശ്റഫ്, എം.സി.സുബൈർ, എ.ടി. നിസാർ മാസ്റ്റർ, ഇ.ഹാരിസ്, കണേക്കൽ അബ്ബാസ്, പി.മുനീർ മാസ്റ്റർ, പറമ്പത്ത് ഇസ്‌മായിൽ മാസ്റ്റർ, സി.കെ.മഹമൂദ് ഹാജി, ഉനൈസ് എം.സി, റഊഫ് കല്ലാച്ചി പ്രസംഗിച്ചു.

വഴിവിളക്ക് ജെ.പി. ഇസ്മാഈൽ മൗലവിയുടെ അധ്യക്ഷതയിൽ വി.സി.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. മുഹിയുദ്ദീൻ മന്നാനി, ഒ. പി. മുജീബ് വഹബി വിഷയം അവതരിപ്പിച്ചു. ഹമീദ് ബാഖവി നരിക്കാട്ടേരി, എ.പി. കുഞ്ഞമ്മദ് മൗലവി, അശ്റഫ് ഫലാഹി കല്ലാച്ചി, ഇ.പി. അശ്റഫ് ഹാജി, ആവുക്കൽ മഹ്മൂദ്, പി. എം. എ. ചേലക്കാട്, ഹമീദ് ബാഖവി കല്ലാച്ചി, ഹസൻ ഫലാഹി, സാലിം ദാറാനി, കരീം ഒമ്പത്കണ്ടം പ്രസംഗിച്ചു. ഇസ്മാഈൽ ഫലാഹി ചേലക്കാട് രചിച്ച അറബി വ്യാകരണ ഗ്രന്ഥം കൊടക്കൽ തങ്ങൾ പ്രകാശനം ചെയ്തു. ടി. എച്ച്. പോക്കർ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180021/keezhanaor-memorial-conclude-tomorrow)