---
title: "#DrKMBharathan | വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ തിരിച്ചറിയാൻ വായന അനിവാര്യം -ഡോ: കെ.എം ഭരതൻ"
english_title: "#Reading #essential #know #diversity #India #DrKMBharathan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180200/reading-is-essential-to-know-the-diversity-of-india-dr-km-bharathan"
published_at: "2024-01-28T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b65ba5473ab_bharathan.jpg"
keywords: []
---

# #DrKMBharathan | വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ തിരിച്ചറിയാൻ വായന അനിവാര്യം -ഡോ: കെ.എം ഭരതൻ

> **Lead Summary:** **തൂണേരി :[ ** വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ തിരച്ചറിയാൻ വായന അനിവാര്യമാണെന്ന് എഴുത്തുകാരൻ ഡോ. കെ.എം ഭരതൻ അഭിപ്രായപ്പെട്ടു. തുണേരി ബ്ലോക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ വയോജന സൗഹൃദ ലൈബ്രറിയുടെ പുസ്തക വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ പുസ്തക വിതരണം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ.ഉദയൻ നിർവ്വഹിച്ചു.

## Article Content

**തൂണേരി :[ ** വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ തിരച്ചറിയാൻ വായന അനിവാര്യമാണെന്ന് എഴുത്തുകാരൻ ഡോ. കെ.എം ഭരതൻ അഭിപ്രായപ്പെട്ടു. തുണേരി ബ്ലോക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ വയോജന സൗഹൃദ ലൈബ്രറിയുടെ പുസ്തക വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ പുസ്തക വിതരണം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ.ഉദയൻ നിർവ്വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വനജ അധ്യക്ഷത വഹിച്ചു. തൂണേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ്, പി.കെ. ദാമു എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് എ.കെ. പീതാംബരൻ മാസ്റ്റർ സ്വാഗതവും ലൈബ്രറി സെക്രട്ടറി സുരേന്ദ്രൻ തൂണേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180200/reading-is-essential-to-know-the-diversity-of-india-dr-km-bharathan)