---
title: "#RYJD | ആർ.വൈ.ജെ.ഡി മണ്ഡലം കൺവെൻഷൻ ; ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്ക്കരന് സ്വീകരണം നൽകി"
english_title: "#RYJD #Constituency #Convention #RJD #district #president #MKBhaskaran #welcomed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180232/ryjd-constituency-convention-rjd-district-president-mkbhaskaran-welcomed"
published_at: "2024-01-28T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6872282240_RYJD.jpg"
keywords: []
---

# #RYJD | ആർ.വൈ.ജെ.ഡി മണ്ഡലം കൺവെൻഷൻ ; ആർ ജെ ഡി ജില്ലാ പ്രസിഡൻ്റ് എം കെ ഭാസ്ക്കരന് സ്വീകരണം നൽകി

> **Lead Summary:** **തൂണേരി :[ ** ആർ.വൈ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കൺവെൻഷൻ കോടഞ്ചേരിയിൽ അഡ്വ. എം കെ പ്രേംനാഥ് നഗറിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് സിബിൻ തേവലക്കര കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അമൽ കോമത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**തൂണേരി :[ ** ആർ.വൈ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കൺവെൻഷൻ കോടഞ്ചേരിയിൽ അഡ്വ. എം കെ പ്രേംനാഥ് നഗറിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് സിബിൻ തേവലക്കര കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അമൽ കോമത്ത് അധ്യക്ഷത വഹിച്ചു.

സോഷ്യലിസ്റ്റ് പ്രസ്ഥാനം ഉയർത്തി പിടിച്ച മതേതരത്വ നിലപാടുകളും സാമൂഹ്യ നീതി എന്ന മുദ്രാവാക്യവും ഒരു കാലത്തും ആർക്കു മുന്നിലും അടിയറ വെക്കില്ലന്നും ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവരുടെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നു വരുമെന്നും സിബിൻ തേവലക്കര പ്രസ്താവിച്ചു . ആർ.ജെ ഡി ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരന് ചടങ്ങിൽ സ്വീകരണം നൽകി.

ആർ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രഭീഷ് ആദിയൂർ , കെ രജീഷ്, ജില്ലാ പ്രസിഡണ്ട് പി കിരൺജിത്ത്, എസ് സി എസ് ടി സെൻറർ സംസ്ഥാന പ്രസിഡണ്ട് ഇ.കെ സജിത്കുമാർ ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് പി എം നാണു, എം പി വിജയൻ,വത്സരാജ് മണലാട്ട്,വള്ളിൽ പ്രജീഷ്, ടി കെ ബാലൻ, പവിത്രൻ വള്ളിൽ, ടി.കെ ബാലൻ ,കോമത്ത് ഭാസ്കരൻ,എം ബാൽരാജ് എന്നിവർ പ്രസംഗിച്ചു. അഡ്വ രാജീവൻ മല്ലിശ്ശേരി പഠന ക്ലാസ് എടുത്തു. സ്വാഗത സംഘം ജനറൽ കൺവീനർ ആക്കൽ കൃഷ്ണൻ സ്വാഗതവും ചെയർമാൻ ടി. ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180232/ryjd-constituency-convention-rjd-district-president-mkbhaskaran-welcomed)