---
title: "#tournament | ഇരിങ്ങണ്ണൂരിന് ആവേശമായി ഫുട്ബോൾ ടൂർണ്ണമെൻ്റ്"
english_title: "#Iringanur #excited #football #tournament"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180242/iringanur-excited-football-tournament"
published_at: "2024-01-28T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b6903b34b3c_tournament_1.jpg"
keywords: []
---

# #tournament | ഇരിങ്ങണ്ണൂരിന് ആവേശമായി ഫുട്ബോൾ ടൂർണ്ണമെൻ്റ്

> **Lead Summary:** **ഇരിങ്ങണ്ണൂർ : [ **യുവതരംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ആവടി ബാലൻ നായർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ വാശിയേറിയ മത്സരത്തിൽ ഫൈനലിൽ എ എഫ് സി അഴിയൂരിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി തീപ്പൊരി എഫ്.സി വയലിൽ പീടിക ആവടി ബാലൻ സ്മാരക വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി.

## Article Content

**ഇരിങ്ങണ്ണൂർ : [ **യുവതരംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ആവടി ബാലൻ നായർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ വാശിയേറിയ മത്സരത്തിൽ ഫൈനലിൽ എ എഫ് സി അഴിയൂരിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി തീപ്പൊരി എഫ്.സി വയലിൽ പീടിക ആവടി ബാലൻ സ്മാരക വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി.

വിന്നേഴ്സിനുള്ള പ്രൈസ് മണി , ട്രോഫി എന്നിവ ആവടി നിവാസ് കുടുംബാംഗം ശശി നിർവഹിച്ചു. റണ്ണേഴ്സിനുള്ള ട്രോഫി ആവടി നിവാസ് കുടുബാഗവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബിന്ദു പുതിയോട്ടിൽ നിർവഹിച്ചു റണ്ണേഴ്സ് ക്യാഷ് പ്രൈസ് യുവതരംഗ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബ് മുൻ സെക്രട്ടറി ഷിബിൻ യു.പി നിർവഹിച്ചു. സന്തോഷ് കുമാർ പി.പി നന്ദി രേഖപെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180242/iringanur-excited-football-tournament)