ദാറുൽ ഹുദാ പൂർവ്വവിദ്യാർത്ഥി അധ്യാപക സംഗമം സമാപിച്ചു

ദാറുൽ ഹുദാ പൂർവ്വവിദ്യാർത്ഥി അധ്യാപക സംഗമം സമാപിച്ചു
Dec 27, 2021 08:02 PM | By Vyshnavy Rajan

വാണിമേൽ : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ദാറുൽ ഹുദാ അറബിക് കോളജ് ആൻ്റ് മദ്റസ പൂർവ വിദ്യാർത്ഥി അധ്യാപക സംഗമത്തിന് പ്രൗഢമായ പരിസമാപ്തി. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ദ്വിദിന പരിപാടികൾ സംഘാടക മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.

മദ്രസ പൂർവ വിദ്യാർത്ഥികളുടെ സംഗമത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. മഹല്ല് ഖാസി അബ്ദുൽ കരീം ദാരിമി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാത്രി വാണിമേലിന്‌ ഉത്സവഛായ പകർന്നുകൊണ്ടുള്ള വൈവിദ്ധ്യങ്ങളായ കലാപരിപാടികൾ നടന്നു. കേരളത്തിലെ പ്രഗൽഭനായ നിയമസഭ സാമാജികൻ പി ഉബൈദുല്ലയുടെ സാന്നിധ്യവും സംഗമത്തിന് പ്രൗഢിയേകി.

കോളേജിൽ പഠിച്ചതും അവിടുത്തെ അനുഭവങ്ങളും ഞായറാഴ്ച രാവിലെ നടന്ന സംഗമത്തിൽ ഉബൈദുല്ല വിവരിച്ചപ്പോൾ പുതിയ തലമുറക്ക് അത് കൗതുകകരമായി. വാണിമേലിൻ്റെ ചരിത്രം അനാവരണം ചെയ്ത സുവനീർ ചരിത്രകാരൻ പി ഹരീന്ദ്രനാഥ് പ്രകാശനം ചെയ്തു. വ്യാപാര പ്രമുഖൻ ടി സി അഹമ്മദ് ഏറ്റുവാങ്ങി. എഡിറ്റർ എം എ വാണിമേൽ സമർപ്പണം നടത്തി.

വർഷങ്ങൾക്ക് മുമ്പ് ദാറുൽ ഹുദയിൽ പഠിച്ചവരും പഠിപ്പിച്ചവരും അവരുടെ അനുഭവങ്ങൾ പങ്ക് വെച്ച സ്മൃതി പഥം ഏറെ ഹൃദ്യവും വികാര നിർഭരവുമായി. മാധ്യമ പ്രവർത്തകനും പൂർവ വിദ്യാർത്ഥിയുമായ എം കെ അഷ്റഫ് മോഡറേറ്ററായിരുന്നു. സമാപന സമ്മേളനം കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും തകർക്കുന്ന  ഫാഷിസ്റ്റ് ഭരണ കൂടത്തിനെതിരെ മതേതര മനസ്സ് ഉണരണമെന്ന് മുരളീധരൻ പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ടി പി എം തങ്ങൾ അധ്യക്ഷനായി.  കോ ഓർഡിനേറ്റർ സി കെ ഖാസിം മദനി റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രഥമ കോളജ് കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന കാനമ്പറ്റ മമ്മു ഹാജി, കണ്ണോത്ത് മൊയ്തു ഹാജി, ടി കുഞ്ഞാലി മാസ്റ്റർ, കവൂർ മൊയ്തു ഹാജി, ഫോക്‌ലോർ അവാർഡ് ജേതാവ് കുന്നത്ത് മൊയ്തു മാസ്റ്റർ എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ പൊന്നാട അണിയിച്ചു. 

ഇൻസ്പെയർ അവാർഡ് ജേതാവ് ഐ എസ്  റഹംദിലിനും വിവിധ മത്സര വിജയികൾക്കും കോളജ് കമ്മിറ്റി പ്രസിഡന്റ് ടി പി കുഞ്ഞി സൂപ്പി ഹാജി ഉപഹാരം നൽകി. സി അബ്ദുസമദ് പ്രസംഗിച്ചു. ജനറൽ കൺവീനർ വി എം ഖാലിദ് സ്വാഗതവും പബ്ലിസിറ്റി കൺവീനർ എം കെ അഷ്‌റഫ് നന്ദിയും പറഞ്ഞു.

Darul Huda Alumni Teacher Meeting concludes

Next TV

Related Stories
#fakesteelbomb | വ്യാജ സ്റ്റീൽ ബോംബ്; പെരുമുണ്ടച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന്  വ്യാജ സ്റ്റീൽ ബോംബ് കണ്ടെത്തി

Apr 19, 2024 11:26 PM

#fakesteelbomb | വ്യാജ സ്റ്റീൽ ബോംബ്; പെരുമുണ്ടച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് വ്യാജ സ്റ്റീൽ ബോംബ് കണ്ടെത്തി

പറമ്പിൽ കുളം നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. ഈ മണ്ണിലാണ് തൊഴിലാളികൾ സ്റ്റീൽ കണ്ടെയ്നർ...

Read More >>
#pinarayivijayan | രാവിലെ 10ന് ;മുഖ്യമന്ത്രിയും നേതാക്കളും നാളെ പുറമേരിയിൽ

Apr 19, 2024 08:41 PM

#pinarayivijayan | രാവിലെ 10ന് ;മുഖ്യമന്ത്രിയും നേതാക്കളും നാളെ പുറമേരിയിൽ

എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ശനിയാഴ്‌ച വടകര പാർലമെൻ്റ് മണ്ഡലത്തിലെ...

Read More >>
#shafiparambil | രണ്ടാംഘട്ട മണ്ഡലം പര്യടനം;  കൂത്തുപറമ്പിൽ  സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഷാഫിപറമ്പിൽ

Apr 19, 2024 08:35 PM

#shafiparambil | രണ്ടാംഘട്ട മണ്ഡലം പര്യടനം; കൂത്തുപറമ്പിൽ സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഷാഫിപറമ്പിൽ

സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ രണ്ടാംഘട്ട മണ്ഡലം...

Read More >>
 #obituary | നെല്ലിയുള്ള കുന്നി മുത്തു നാടാർ അന്തരിച്ചു

Apr 19, 2024 08:10 PM

#obituary | നെല്ലിയുള്ള കുന്നി മുത്തു നാടാർ അന്തരിച്ചു

കച്ചേരിയിലെ നെല്ലിയുള്ള കുന്നി മുത്തു നാടാർ (നെയ്യാറ്റിൻകര സ്വദേശി) (74)...

Read More >>
#complaint   | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി വ്യാപക പരാതി

Apr 19, 2024 03:36 PM

#complaint | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി വ്യാപക പരാതി

വടകര ലോകസഭാ മണ്ഡലത്തില്‍ സെക്ടറല്‍ ഓഫീസര്‍മാരും ബി.എല്‍.ഒ മാരും സി.പി.എമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന്...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 19, 2024 12:08 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
Top Stories










News Roundup